റി​യാ​ദ് ​ട്രാ​വ​ൽ മേ​ള​യി​ൽ സജീവമായി ഖത്തർ ടൂറിസം

google news
qatar

ദോ​ഹ: തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച റി​യാ​ദ് ​ട്രാ​വ​ൽ മേ​ള​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ പ​ങ്കാ​ളി​ത്തം. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി റി​യാ​ദ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ക​ൺ​വെ​ന്‍ഷ​ന്‍ ആ​ന്‍ഡ് എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന 13ാമ​ത് റി​യാ​ദ് ട്രാ​വ​ല്‍ മേ​ള​യി​ല്‍ ഖ​ത്ത​റി​ന്റെ വി​നോ​ദ മേ​ഖ​ല​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ളു​മാ​യാ​ണ് ഖ​ത്ത​ർ ടൂ​റി​സം എത്തുന്നത്. 10 ഹോ​സ്പി​റ്റാ​ലി​റ്റി പ​ങ്കാ​ളി​ക​ളാ​ണ് പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ള്ള​ത്. ഖ​ത്ത​റി​ന്റെ ആ​തി​ഥേ​യ മേ​ഖ​ല​യി​ലെ പു​ത്ത​ന്‍ വി​ക​സ​ന​ങ്ങ​ളും രാ​ജ്യ​ത്തി​ന്റെ ആ​ക​ര്‍ഷ​ക​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഖ​ത്ത​ര്‍ പ​വി​ലി​യ​നി​ലെ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി ഒരുക്കുന്നത്. കൂ​ടാ​തെ ഖ​ത്ത​റി​ലെ വേ​ന​ല്‍ക്കാ​ല കാ​ഴ്ച​ക​ളു​ടെ ഗൈ​ഡും ട്രാ​വ​ല്‍ മേ​ള​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്യും.

55 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 314 ​ഏ​ജ​ൻ​സി​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. ഈ ​വ​ര്‍ഷം ഇ​തു ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് സൗ​ദി​യി​ല്‍ ന​ട​ക്കു​ന്ന സു​പ്ര​ധാ​ന ട്രാ​വ​ല്‍ പ്ര​ദ​ര്‍ശ​ന​ങ്ങ​ളി​ല്‍ ഖ​ത്ത​ര്‍ ടൂ​റി​സം പങ്കാളിയായിരിക്കുന്നത്. ഖ​ത്ത​റി​ലേ​ക്കു​ള്ള സൗ​ദി സ​ന്ദ​ര്‍ശ​ക​രെ ആ​ക​ര്‍ഷി​ക്കു​ക​യാ​ണ് പ്രധാന ല​ക്ഷ്യം. ഈ ​വ​ര്‍ഷ​ത്തി​ന്റെ ആ​ദ്യ​പാ​ദ​ത്തി​ല്‍ ഖ​ത്ത​റി​ലേ​ക്കെ​ത്തി​യ സ​ന്ദ​ര്‍ശ​ക​രി​ല്‍ ഖ​ത്ത​റി​ന്റെ ക​ര അ​തി​ര്‍ത്തി​യാ​യ അ​ബു സം​റ​യി​ലൂ​ടെ റോ​ഡു​മാ​ര്‍ഗം എ​ത്തി​യ​ത് 8,92,000 പേ​രാ​ണ്. ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ, ഈ​ദ് അ​വ​ധി ഉ​ൾ​പ്പെ​ടെ ​ആ​ഘോ​ഷ വേ​ള​യി​ൽ ജി.​സി.​സി​യി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​തും ഖ​ത്ത​റി​ൽ നി​ന്നാ​യി​രു​ന്നു.

Tags