ദോഹ: പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനാണ് പ്രഥമ പരിഗണനയെന്ന് ഖത്തര്‍ പ്രധാനമന്ത്രി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനൊപ്പം നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രി നയം വ്യക്തമാക്കിയത്.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം രക്ഷൂമാവുന്നതിനിടെയാണ് അറബ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഖത്തറിലെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായായിരുന്നു ആദ്യ ചര്‍ച്ച. ഗസ്സയും ഇസ്രായേലും തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയിലെ മറ്റു മേഖലകളിലേക്ക് വ്യാപിക്കരുതെന്നും, ഗസ്സയിലേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ജീവൻരക്ഷാ ദൗത്യത്തിനുമായി മാനുഷിക ഇടനാഴി അടിയന്തിരമായി തുറക്കണമെന്നും അമീർ ആവശ്യപ്പെട്ടു.
തുടര്‍ന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുമായും ചര്‍ച്ച നടത്തി. ഗസ്സയിൽ വെടി നിർത്തലിനും സമാധാനം പുനസ്ഥാപിക്കാനും ശ്രമിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനി വ്യക്തമാക്കി. സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍ വരണമെന്ന ഖത്തറിന്‍റെ നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.
താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍
മാനുഷിക ഇടനാഴി തുറക്കണമെന്ന ഖത്തറിന്‍റെ നിലപാട് പങ്കുവെച്ചിട്ടുണ്ട്.ഫലസ്തീനിലെ സഹോദരങ്ങള്‍ക്ക് ജീവന്‍ രക്ഷാ വസ്തുക്കള്‍ എത്തിക്കേണ്ടതുണ്ട്. അതേസമയം ഇസ്രായേലില്‍ സ്വീകരിച്ച അതേ നിലപാട് തുടര്‍ന്ന ബ്ലിങ്കന്‍ ഹമാസാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നും ഹമാസിനെ എല്ലാ രാജ്യങ്ങളും തള്ളിപ്പറയണമെന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം