'സർക്കാരിന്റെ കമ്മി നികത്താൻ നികുതി വർദ്ധിപ്പിക്കുന്നതിന് തയ്യാറല്ല മറിച്ച്, സർക്കാരിന്റെ ചെലവുകൾ വെട്ടിച്ചുരുക്കണം; മന്ത്രി തോമസ് ഐസക്ക്

google news
thomas

ജൂൺ 1 ആണ് അവസാന തീയതി. അമേരിക്കൻ സർക്കാരിനു കടമെടുക്കാനുള്ള പരിധി 31.4 ലക്ഷം കോടി രൂപയാണ്. മൊത്തം കടം ജൂൺ 1 ആകുമ്പോൾ ഈ പരിധിയിൽ എത്തുമെന്നാണു അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് എല്ലൻ പറയുന്നത്. അമേരിക്കൻ കോൺഗ്രസ് കടപരിധി ഉയർത്താൻ തീരുമാനമെടുത്തില്ലെങ്കിൽ സർക്കാർ സ്തംഭിക്കും. പ്രശ്നം പ്രസിഡന്റ് ബൈഡന് അമേരിക്കൻ കോൺഗ്രസിൽ ഭൂരിപക്ഷം ഇല്ലായെന്നതാണ്. റിപ്പബ്ലിക്കൻകാർ കടപരിധി ഉയർത്താൻ നിബന്ധനകൾ വയ്ക്കുകയാണ്. അവ ബൈനഡ് സ്വീകാര്യമല്ല. ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ. അതിനുള്ളിൽ ആരാണ് കണ്ണ് ചിമ്മുകയെന്നാണ് ലോകം മുഴുവൻ കാത്തിരിക്കുന്നത്.
കാരണം അമേരിക്കൻ സർക്കാരിന് ജൂൺ 1-നുശേഷം കടമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ശമ്പളം കൊടുക്കാൻ പണം തികയില്ല. അതിലുപരി അമേരിക്കൻ ബോണ്ടുകളുടെ പലിശ നൽകാൻ കഴിയാതെ വരും. അമേരിക്ക തന്നെ കിട്ടാക്കടക്കാരായാൽ അത് ലോകധനകാര്യ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. 
ഇപ്പോൾ എല്ലാ രാജ്യങ്ങളും നിയോലിബറൽ പരിഷ്കാരങ്ങളുടെ ഭാഗമായി കടമെടുപ്പിനു പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയിൽ കേന്ദ്രവും സംസ്ഥാനങ്ങളും ജിഡിപിയുടെ 3 ശതമാനത്തിനപ്പുറം വായ്പയെടുക്കാൻ പാടില്ലായെന്നാണ് നിയമം. ഇതാണ് ഭൂരിപക്ഷം രാജ്യങ്ങളിലും നിലവിലുള്ള വ്യവസ്ഥ. എന്നാൽ അമേരിക്ക ഇതിനൊരു അപവാദമാണ്. അവിടെ ദേശീയ വരുമാനത്തിന്റെ ശതമാനമായിട്ടല്ല കേവലമായ ഒരു സംഖ്യയാണ് കടമെടുപ്പിന് പരിധിയായി നിശ്ചയിക്കുക. 1917-ലാണ് ഇത്തരമൊരു നിയമം അമേരിക്ക പാസ്സാക്കിയത്. എല്ലാ വർഷവും അമേരിക്കൻ കോൺഗ്രസ് ഇത് കുറച്ച് ഉയർത്തിക്കൊടുക്കും. പ്രസിഡന്റിനുമേലുള്ള ഒരു സുപ്രധാന ഭരണഘടനാ നിയന്ത്രണമായിട്ടാണ് കടപരിധി ഉയർത്തുന്നതിനുള്ള അധികാരത്തെ കരുതുന്നത്. 
ഈ ചട്ടം അമേരിക്കൻ കടം വർഷംതോറും ഉയരുന്നതിന് ഒരു തടസവും സൃഷ്ടിച്ചിട്ടില്ലായെന്ന് ചിത്രമായി കൊടുത്തിരിക്കുന്ന ചാർട്ടിൽ നിന്ന് കൃത്യമായി കാണാവുന്നതാണ്. 2010-ൽ 13 ലക്ഷം കോടി രൂപയായിരുന്നു അമേരിക്കൻ സർക്കാരിന്റെ കടം. 2017 ആയപ്പോൾ അത് 20 ലക്ഷം കോടി രൂപയായി. ഇപ്പോൾ 2023 ആയപ്പോൾ അത് 31 ലക്ഷം കോടി രൂപയായി. അമേരിക്കയുടെ കടം അവരുടെ ദേശീയ വരുമാനത്തിന്റെ 125 ശതമാനം വരും. 
എന്താണ് കടപരിധി ഉയർത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്കാരുടെ തടസ്സവാദം?
സർക്കാരിന്റെ കടം വർദ്ധിച്ചുവരുന്നത് തെറ്റാണെന്നാണ് അവർ വാദിക്കുന്നത്. പക്ഷേ, സർക്കാരിന്റെ കമ്മി നികത്താൻ നികുതി വർദ്ധിപ്പിക്കുന്നതിന് അവർ തയ്യാറല്ല. മറിച്ച്, സർക്കാരിന്റെ ചെലവുകൾ വെട്ടിച്ചുരുക്കണമെന്നതാണ് അവരുടെ നിലപാട്. ചിത്രത്തിൽ താഴത്തെ ഭാഗത്ത് അമേരിക്കൻ പ്രതിരോധ ബജറ്റിന്റെ എത്ര ശതമാനം പലിശ വരുമെന്നാണ് സൂചിപ്പിക്കുന്നത്. സാധാരണഗതിയിൽ 2000 വരെ ഇത് പ്രതിരോധ ബജറ്റിന്റെ ഏതാണ് പകുതിയേവരൂ. 2010 ആയപ്പോൾ അത് ഏതാണ്ട് പ്രതിരോധ ബജറ്റിനു തുല്യമായി. ഇപ്പോൾ പ്രതിരോധ ബജറ്റിനേക്കാൾ 30 ശതമാനം കൂടുതലാണ്. ഈ സ്ഥിതിവിശേഷം ഒഴിവാക്കാൻ കടഭാരം കുറയ്ക്കണം. ചെലവു ചുരുക്കണം
ബൈഡൻ ചെലവ് ചുരുക്കാൻ തയ്യാറല്ല. ഒരു തെരഞ്ഞെടുപ്പ് വരികയാണ്. ചെലവ് ചുരുക്കിയാൽ അത് ആത്മഹത്യാപരമായിരിക്കും. എന്നാൽ ബൈഡനും പണക്കാരുടെമേൽ നികുതി ചുമത്താൻ തയ്യാറല്ല. അതുകൊണ്ട് കൂടുതൽ കടം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.
സാധാരണഗതിയിൽ അവസാനദിവസ

ങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാവുകയാണ് പതിവ്. എന്നാൽ ഇത്തവണ ട്രമ്പിന്റെ അനുയായികൾ രണ്ടുംകല്പ്പിച്ചാണ്. അമേരിക്കൻ ചരിത്രത്തിൽ ഒരിക്കലേ കടം വാങ്ങാൻ കഴിയാതെ സർക്കാർ പ്രതിസന്ധിയിൽ ആയിട്ടുള്ളൂ. അത് 1995-96 വർഷത്തിൽ ബിൽ ക്ലിന്റന്റെ കാലത്താണ്. 10 ലക്ഷം ജീവനക്കാരെ താല്ക്കാലികമായി ലേഓഫ് ചെയ്യേണ്ടി വന്നു. ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി ഗൗരവമാണ്. പലിശ നിരക്ക് വളരെ ഉയരത്തിലാണ്. ഇത് ഇനിയും കുത്തനെ ഉയരുകയും മാന്ദ്യത്തെ രൂക്ഷപ്പെടുത്തുകയും ചെയ്യാം. കമ്പോളത്തിൽ അമേരിക്കയിലുള്ള വിശ്വാസത്തിന് ഇളക്കംതട്ടും. അത് ഡോളറിനെയും പ്രതികൂലമായി ബാധിക്കാം. അടുത്ത 2-3 ദിവസങ്ങൾ നിർണ്ണായകമാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

grap

Tags