×

കാട്ടാനയുടെ ആക്രമണം; മൃതദേഹവുമായി തെരുവിലിറങ്ങി നാട്ടുകാർ| Wayanad | Mananthavady

google news
കാട്ടാനയുടെ ആക്രമണം;  മൃതദേഹവുമായി തെരുവിലിറങ്ങി നാട്ടുകാർ| Wayanad | Mananthavady

വയനാട് റേഡിയോ  കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വൻ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവും ചുമന്നു നാട്ടുകാർ നിരത്തിലിറങ്ങി.

മൂവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധിജംക്‌ഷനിൽ  പ്രതിഷേധിക്കുന്നത്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കലക്ടറോ ഡിഎഫ്ഒയോ എത്താത്തതിൽ പ്രതിഷേധിച്ചാണു  മാനന്തവാടി മെഡിക്കൽ കോളജിൽനിന്ന്മൃദേഹവുമായി നാട്ടുകാർ നിരത്തിലിറങ്ങിയത്. 

മെഡിക്കല്‍ കോളജിലേക്ക് എത്തിയ വയനാട് എസ്പി ടി.നാരായണന്റെ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞ് ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തിയത്. എസ്പിയോടു വാഹനത്തില്‍നിന്ന് ഇറങ്ങി നടന്നുപോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷി (47)നെയാണ് ശനിയാഴ്ച രാവിലെ കാട്ടാന കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads-  Join ചെയ്യാം

Tags