കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് പോലെത്തന്നെ ചർച്ചയാകുന്നു മറ്റൊന്നുണ്ട്, അതാണ് ബജറ്റ് സാരി. ബജറ്റ് സാരി എന്ന് പറയുമ്പോൾ വിലകുറഞ്ഞ സാരി എന്ന് വിചാരിക്കരുത്. അതെ, നിർമല സീതാരാമൻ ഇന്നലെ ഇടക്കാല കേന്ദ്രബജറ്റ് അവതരിപ്പിച്ചപ്പോൾ ധരിച്ചിരുന്ന നീലയും ക്രീമും ചേർന്നാണ് സാരിയാണു ചർച്ചാവിഷയം.
ഇന്നലെ രാഷ്ട്രപതിഭവനിലേക്ക് പുറപ്പെടാനിറങ്ങിയപ്പോൾ നിർമ്മലാ സീതാരാമൻ ധരിച്ചത് നീല നിറത്തിൽ ചിത്രത്തുന്നലുകളോടുകൂടിയ സാരിയാണ്. ഇതാണ് ടസർ സിൽക്ക് സാരി. ഈ ശരിക്കു പിന്നിലും ഇതിലെ ചിത്രത്തുന്നലുകൾക്ക് പിന്നിലും ഒരു കഥയുണ്ട്.
സാരിയിലെ ചിത്രത്തുന്നൽ ബംഗാളിലെ കുടിൽവ്യവസായമെന്ന നിലയിൽ പേരുകേട്ട ‘കാന്ത’ വർക്കാണ്. ബംഗാളിലെ ഗ്രാമീണ വനിതകളുടെ പാരമ്പര്യവും ഉപജീവനവുമായ കാന്ത വർക്ക് റണ്ണിങ് സ്റ്റിച്ചിങ് എന്ന ലളിതമായ തുന്നൽ ചേരുന്നതാണ്. ഇടക്കാലത്ത് അന്യം നിന്നു പോയ ഈ കൈത്തറി 1940ലാണ് തിരിച്ചു വരുന്നത്. അതിന് കാരണമായത് രബീന്ദ്രനാഥ ടഗോറിന്റെ കുടുംബം നടത്തിയ ഇടപെടൽ ആണ്.
കഴിഞ്ഞ വര്‍ഷം പരമ്പരാഗത ടെമ്പിള്‍ ബോര്‍ഡറുള്ള ചുവപ്പു നിറത്തിലുള്ള സാരിയിലാണ് നിര്‍മല ബജറ്റ് അവതരണത്തിന് എത്തിയത്. നവലഗുണ്ട എംബ്രോയ്ഡറി നിറഞ്ഞ സാരി കർണാടകയില്‍ നിന്നുള്ള മന്ത്രി പ്രഹ്ലാദ് ജോഷിയുടെ സമ്മാനമായിരുന്നു. 2022ൽ ഒഡിഷയിൽ നിന്നുള്ള ബോംകായ് സാരി ധരിച്ചാണ് മന്ത്രി ബജറ്റ് അവതരിപ്പിച്ചത്. തവിട്ട്, ചുവപ്പ് നിറങ്ങൾ ചേർന്നതായിരുന്നു ഈ സാരി.
2021ലെ ബജറ്റ് അവതരണത്തിന് നിർമല സീതാരാമൻ എത്തിയത് ഓഫ്-വൈറ്റ് സിൽക്ക് പോച്ചംപള്ളി സാരി ധരിച്ചാണ്. തെലങ്കാനയിലെ പോച്ചംപള്ളിയിലാണ് പരമ്പരാഗതമായി ഈ സാരി നിര്‍മിക്കുന്നത്. 2020ൽ നീല ബോർഡറുള്ള മഞ്ഞ-സ്വർണ്ണ സിൽക്ക് സാരിയായിരുന്നു ധനമന്ത്രി ധരിച്ചിരുന്നത്.
2019ൽ നിർമല സീതാരാമൻ തന്റെ ആദ്യ ആദ്യ ബജറ്റ് അവതരണത്തിന് എത്തിയത് തിളക്കമുള്ള പിങ്ക് നിറത്തിലുള്ള മംഗള്‍ഗിരി സാരി ധരിച്ചായിരുന്നു. സ്വർണ്ണ ബോർഡറായിരുന്നു സാരിക്ക്. ഒപ്പം ലെതർ ബ്രീഫ്കേയ്സിനു പകരം അന്ന് ചുവപ്പ് നിറത്തിലുള്ള തുണിസഞ്ചിയിലാണ് നിര്‍മല സീതാരാമൻ ബജറ്റ് രേഖകൾ കൊണ്ടുവന്നിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം