×

പാക് തിരഞ്ഞെടുപ്പ്; മത്സരിക്കാൻ 3 പാർട്ടികൾ; വിജയം ആർക്കൊപ്പം ?| Pakistan election 2024 | Know About Candidates

google news
f

സ്ഫോടനങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിന്ധിയുടെയും തീവ്രവാദത്തിന്റെയും ഒക്കെ നടുവിൽ പാകിസ്ഥാൻ പോളിംഗ് ബൂത്തിലേക്ക് നടക്കുകയാണ്. പാക്കിസ്ഥാനിൽ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആരൊക്കെയാണ് ജനവിധിതേടുന്നതെന്ന് നോക്കാം.

പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍ എന്‍), പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് (പിടിഐ), പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടി (പിപിപി) എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന പാർട്ടികള്‍. ആകെ 44 പാർട്ടികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. 

പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ്  മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാന്‍ ഖാന് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. നിരവധി കേസുകളില്‍ പ്രതിയായതിനാലും ശിക്ഷ അനുഭവിക്കുന്നതിനാലുമാണ് ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിയിരിക്കുന്നത്. 2018 പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാൻ ഖാന്റെ പാകിസ്താന്‍ തെഹരീക് ഇ ഇൻസഫായിരുന്നു  അധികാരത്തിലെത്തിയത്. എന്നാല്‍ 2022ല്‍ പാർലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ ഇമ്രാന്‍ പരാജയപ്പെടുകയായിരുന്നു. 

സൈഫർ കേസ്, തോഷഖാനാ കേസ്, വിവാഹത്തില്‍ ഇസ്ലാമിക നിയമലംഘനം നടത്തി തുടങ്ങിയ കേസുകളിൽ ഇമ്രാൻ ജയിലിലാണ്. ഇമ്രാന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ക്രിക്കറ്റ് ബാറ്റ്’ ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ദേശീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്തണമെന്ന നിയമം പാലിക്കാത്തതിനാണ് പിടിഐയുടെ ചിഹ്നം പിന്‍വലിക്കുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഖാസി പറഞ്ഞിരുന്നു. 

മൂന്ന് തവണ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫാണ് സ്ഥാനാർഥകളില്‍ പ്രധാനി. നവാസ് ഷെരീഫിനെ കസേരയില്‍നിന്നു പുറത്താക്കി 2018ല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഇമ്രാൻ ഖാൻ എത്തിയപ്പോൾ ഷെരീഫ് അഴിമതിയെ തുടർന്ന് ജയിലിലായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം ലണ്ടണിലായിരുന്ന ഷെരീഫിന്റെ മടങ്ങിവരവ് കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഷെരീഫ് കുറ്റവിമുക്തനാക്കപ്പെട്ടതും അജീവനാന്ത വിലക്ക് ഭരണഘടനാ വിരുദ്ധമായി കണക്കാക്കപ്പെട്ടതും. 
ഇമ്രാന്‍ ഖാൻ പുറത്തുപോയ സാഹചര്യത്തിൽ  നവാസ്  ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലിം ലീഗ് നവാസായിരുന്നു (പിഎംഎല്‍-എന്‍) രാജ്യത്തിൻറെ ഭരണചക്രം തിരിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ ഷഹബാസ് ഷെരീഫും നവാസ് ഷെരീഫിന്റെ  മകള്‍ മറിയം നവാസ് ഷെരീഫും മത്സരിക്കുന്നുണ്ട്. 

മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ സർദാരിയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റൊരു പാർട്ടി.  മുന്‍ പ്രധാനമന്ത്രി ബേനസിർ ഭൂട്ടോയുടേയും മുന്‍ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടേയും മകനാണ് ബിലാവല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു. സഖ്യസർക്കാരില്‍ വിദേശകാര്യ മന്ത്രിയായി ബിലാവല്‍ പ്രവർത്തിച്ചിരുന്നു. 

വിജയം ആർക്കൊപ്പമാണെന്ന് അറിയാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രമാണുള്ളത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads-  Join ചെയ്യാം

 

Tags