×

പാക് തിരഞ്ഞെടുപ്പ്; ലീഡ് നേടിയതാര് ?| Pakistan Election 2024

google news
പാക് തിരഞ്ഞെടുപ്പ്; ലീഡ് നേടിയതാര് ?| Pakistan Election 2024

പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ‌ തെഹ്‌രീകെ ഇൻസാഫ് (പി ടി ഐ ) പിന്തുണച്ച സ്വതന്ത്രർക്ക് ലീഡ്. ഫലം പ്രഖ്യാപിച്ച 218 ദേശീയ അസംബ്ലി സീറ്റുകളിൽ 83 എണ്ണം പി.ടി.ഐ സ്വതന്ത്രർ നേടി. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിൻ്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) 65 സീറ്റോടെ രണ്ടാം സ്ഥാനത്തും ബിലാവൽ ഭൂട്ടോ നേതൃത്വം നല്കുന്ന പാകിസ്താന്‍ പീപ്പിൾസ് പാർട്ടി (പി.പി.പി) 42 സീറ്റോടെ മൂന്നാം സ്ഥാനത്തുമാണ്.

ഇതിനു പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിജയ സന്ദേശം പുറത്തിറക്കി. ജയിലിൽനിന്ന് ഇമ്രാൻ ഖാൻ എഴുതി നൽകിയ കുറിപ്പ് എഐ ഉപയോഗിച്ചു വിഡിയോ ആക്കുകയായിരുന്നു. നവാസ് ഷെരീഫിന്റെ 'ലണ്ടൻ പ്ലാൻ' വോട്ടർമാർ പരാജയപ്പെടുത്തിയെന്നാണ് ഇമ്രാൻ ഖാന്റെ വിമർശനം. 

സർക്കാർ രൂപീകരിക്കാൻ 133 സീറ്റാണു വേണ്ടത്. ഇതു നേടാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. വ്യാഴാഴ്‌ച വൈകീട്ട് ആരംഭിച്ച വോട്ടെണ്ണൽ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലീം ലീഗ് - നവാസ് (പിഎംഎല്‍-എന്‍) ആണ് കൂടുതല്‍ സീറ്റ് നേടിയതെന്ന് നവാസ് ഷെരീഫും അവകാശപ്പെട്ടു.

അല്‍ജസീറ പുറത്തുവിട്ട  കണക്കുകള്‍ പ്രകാരം 245ല്‍ 99 സീറ്റാണ് ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നേടിയത്. പിഎംഎല്‍-എന്‍ 71 സീറ്റും ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 53 സീറ്റും മറ്റുള്ളവര്‍ 27 സീറ്റും നേടി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads-  Join ചെയ്യാം

Tags