×

പാകിസ്ഥാൻ പോളിംഗ് ബൂത്തിലേക്ക്; ജയിലിൽനിന്നു വോട്ടു ചെയ്തു ഇമ്രാൻ ഖാന്‍

google news
Imran Khan

പാകിസ്താനില്‍ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് മൊബൈല്‍ ഇന്റർനെറ്റ്  സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി. സുരക്ഷയെ മുന്‍നിർത്തിയാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിക്കും. 

തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ ജയിലിൽനിന്നു പോസ്റ്റൽ വോട്ടു ചെയ്തു. ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ), മറ്റൊരു മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (പിഎംഎൽ–എൻ) എന്നിവയാണ് മത്സര രംഗത്തുള്ള പ്രധാന പാർട്ടികൾ. 

ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 ലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള 60 സീറ്റും ന്യൂനപക്ഷങ്ങൾക്കുള്ള 10 സീറ്റും ജയിക്കുന്ന പാർട്ടികൾക്ക് വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ ആനുപാതികമായി പിന്നീട് വീതിച്ചു നൽകും. 

ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാൽ സ്വതന്ത്രരായാണ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ സർദാരിയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും മത്സരരംഗത്തുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads-  Join ചെയ്യാം

Tags