കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽവേ പാതകൾ| 5 Most Beautiful Railway Roots| Kerala

google news
കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽവേ പാതകൾ| 5 Most Beautiful Railway Roots|  Kerala 

ട്രെയിനും റെയിൽവേ സ്റ്റേഷനുമൊക്കെ ഇപ്പോഴും നമ്മൾ തിരഞ്ഞെടുക്കാറുള്ളത് യാത്രകൾക്കുവേണ്ടിയാണ്. പക്ഷെ, ചില യാത്രകൾ ചെയ്യുന്നതുതന്നെ മനോഹരമായ ചില റെയിൽവേ സ്റ്റേഷനുകളും റയില്പാതകളും കാണാൻ വേണ്ടിയിട്ടായാലോ? 
 

കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽവേ റൂട്ട് ഏതാണെന്നു ചോദിച്ചാൽ അത് നിലമ്പൂർ–ഷൊർണൂർ റൂട്ട് ആയിരിക്കും. 
നിലംബൂർ എന്ന് പറയുമ്പോൾ തേക്കുകളുടെ ചിത്രമാകും മനസ്സിലേക്ക് ആദ്യം എത്തുക. ഈ റയില്പാതക്ക് ഇരുവശവും തേക്കുമരങ്ങൾ വാളർന്നു നിൽക്കുന്നത് കാണാം. മുന്നോട്ടു പോകുന്ന ഓരോ വഴിയിലും  കാടും അരുവികളും വയലും പുഴയും ഒക്കെ ഉണ്ടാകും. 

തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ആഢ്യൻപാറ, നെടുങ്കയം, കക്കാടം പൊയിൽ തുടങ്ങിയ വിനോദ സഞ്ചാര മേഖലയിലേക്കുള്ള വഴികൂടിയാൽ ഈ റെയിൽപാത. 

കേരളത്തിലെ മറ്റൊരു മനോഹരമായ റെയിൽവേ സ്റ്റേഷൻ ആണ് മുതലമട റെയിൽവേ സ്റ്റേഷൻ.  വെട്ടം, ഒരു യാത്രാമൊഴി, മേഘം, ഹൃദയം തുടങ്ങി നിരവധി സിനിമകൾ ചിത്രീകരിച്ച റെയിൽവേ സ്റ്റേഷൻ ആണ് മുതലമട. 
അരയൽവള്ളികൾ തൂങ്ങിക്കിടക്കുന്ന പ്ലാറ്റഫോമിൽ ആൽമരങ്ങൾക്കിടയിലായി ഒരുക്കിയിരിക്കുന്ന നീളൻ  ഇരിപ്പിടങ്ങളും, നോട്ടം ചെല്ലുന്നിടത്തെല്ലാം ഗ്രാമീണ ഭംഗിയുമാണ് മുതലമട റെയിൽവേസ്റ്റേഷന്റെ പ്രത്യേകത. 

ബ്രിട്ടീഷ് ഭരണകാലത്താണ് മുതലമട റെയിൽവേ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതെന്നാണ് പറയുന്നത്. 

മറ്റൊന്നാണ് ഗുൽമോഹർ പൂക്കൾ കൊണ്ട് നിറഞ്ഞ മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ. മലപ്പുറം ജില്ലയിലുള്ള ഒരു റെയിൽവേ സ്റ്റേഷൻ ആണിത്. പ്ലാറ്റഫോമിലും റെയിൽവേ പാതയിലുമൊക്കെ ചുവന്ന പൂക്കൾ മൂടിയ മേലാറ്റൂർ റെയിൽവേ സ്റ്റേഷന്റെ ചിത്രങ്ങളും വിഡിയോയുമൊക്കെ പലരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും വൈറൽ ആവുകയും ചെയ്തിരുന്നു.     

ഷൊർണൂരിനും നിലമ്പൂരിനും ഇടയിൽ മനോഹരമായ ഏതാണ്ട് പത്തു റെയിൽവേ  സ്റ്റേഷനുകൾ ആണ്  ഉള്ളത്.  ചെറുതും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതും ആണ് അവയോരോന്നും. വാടാനാംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം തുടങ്ങിയവയാണ് അവ. 

ഷൊർണൂര് കഴിഞ്ഞാൽ  പിന്നെ ഗ്രാമങ്ങളുടെ ഹൃദയത്തിലൂടെയാണ് യാത്ര. പാടങ്ങളും പുഴകളും വലിയ പാറക്കെട്ടുകളും, ആൽ മരങ്ങൾ ഉള്ള   സ്റ്റേറ്റിനുകൾ. 

കുലുക്കല്ലൂരിനും ചെറുകരക്കും ഇടയിലുള്ള കുന്തിപ്പുഴ, പട്ടിക്കാടിനും മേലാറ്റൂരിനും ഇടയിലുള്ള വെള്ളിയാർ പുഴ,  മേലാറ്റൂരിനും തുവ്വൂരിനും ഇടയിലുള്ള ഒലിപ്പുഴ, വാണിയമ്പലത്തിനും നിലമ്പൂർ റോഡിനും ഇടയിലുള്ള കുതിരപ്പുഴ എന്നിങ്ങനെ നാലു പുഴക്കൻ പോകുന്ന വഴിയിലെ മറ്റൊരു കാഴ്ച. 

നിലമ്പൂരിൽ നിന്ന് തേക്കും ഈട്ടിയും ഒക്കെ  കടത്താൻ വേണ്ടി   ബ്രിട്ടീഷുകാർ ആണ്  ഷൊർണുർ നിലമ്പൂർ പാത പണിതത് എന്നാണ് ചരിത്രം പറയുന്നത്.  രണ്ടാംലോക മഹായുദ്ധ കാലത്ത് ഏക്കറു കണക്കിന് ദിക്കുകൾ ഇവിടുന്ന്  മുറിച്ചു കടത്തിയതായും പറയുന്നുണ്ട്.  പിന്നീട് യുദ്ധത്തിൽ ഇരുമ്പ് അവശ്യം വന്നപ്പോൾ അവർ തന്നെ പാളം മുറിച്ചു കൊണ്ടുപോവുകയും  1954ൽ പുവുംസ്ഥാപിക്കുകയും ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags