×

'വന്യമൃഗശല്യത്തിന് പരിഹാരം വേണം'| Wayanad | Hartal Declared

google news
'വന്യമൃഗശല്യത്തിന് പരിഹാരം വേണം'| Wayanad | Hartal Declared

വന്യമൃഗശല്യത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ഫാർമേഴ്സ് റിലീഫ് ഫോറം വയനാട് ജില്ലയിൽ ഹർത്താൽ തുടങ്ങി. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു. വിവിധ കർഷക സംഘടനകളും ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം മാനന്തവാടി സ്വദേശി അജീഷിന്റെ ജീവനെടുത്ത 'ബേലൂർ മക്ന' എന്ന മോഴയാനയെ മയക്കുവെടി വക്കുന്നതിനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads-  Join ചെയ്യാം

Tags