×

ഇന്ത്യയിലെ പോസ്റ്റ്മാസ്റ്റർ തിരഞ്ഞെടുപ്പ് ഇങ്ങനെയോ ? | FACT CHECK | POSTMASTER SELECTION

google news
POSTMASTER SELECTION FAKE NEWS

ഇന്ത്യയിലെ പോസ്റ്റ്മാസ്റ്റർ തിരഞ്ഞെടുപ്പ് ഇങ്ങനെയാണോ നടത്തുക ? 
ഒരു ചെറിയ മരപ്പലക പാലത്തിലൂടെ  ലൈഫ് ജാക്കറ്റ് ധരിച്ച് ഒരാൾ വളരെ സൂക്ഷ്മതയോടെ  സൈക്കിൾ ഓടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശരിക്കും ഉഇങ്ങനെയൊരു പരീക്ഷണത്തിലൂടെയാണോ ഇന്ത്യയിൽ പോസ്റ്മാസ്റ്റർമാർ തിരഞ്ഞെടുക്കപ്പെടുന്നത്?

റീലുകളായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഈ വിധത്തിൽ ആണ് ഇന്ത്യയിൽ പോസ്റ്റ്മാസ്റ്ററിനെ  
തിരഞ്ഞെടുക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്. 

ശരിക്കും ഉഇങ്ങനെയൊരു പരീക്ഷണത്തിലൂടെയാണോ ഇന്ത്യയിൽ പോസ്റ്മാസ്റ്റർമാർ തിരഞ്ഞെടുക്കപ്പെടുന്നത്?

റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ നേപ്പാളിലെ കപിലവസ്തുവിൽ നടന്ന സൈക്കിൾ ബാലൻസ് സാഹസിക മത്സരത്തിൽ നിന്നും  സമാന ദൃശ്യങ്ങളടങ്ങിയ വിഡിയോ കണ്ടെത്താൻ സാധിച്ചു. 

കപിലവസ്തുവിലെ  ലയൺസ് ക്ലബ്ബ് ആണ്  മത്സരം സംഘടിപ്പിച്ചത്.  മണിക് ശ്രേഷ്ഠ എന്നയാളെയാണ് വിജയിയായി പ്രഖ്യാപിച്ചതെന്നാണ് അറിയാൻ സാധിച്ചത്. കൂടാതെ നേപ്പാളി ഫ്ലാഗിന്റെ ദൃശ്യങ്ങളും വിഡിയോയിൽ കാണാം. നേപ്പാളി മാധ്യമങ്ങളും ഈ മത്സരത്തിന്റെ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കൂടാതെ, തപാൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്തിനുള്ള മാനദണ്ഡങ്ങളും പരിശോധിച്ചു. മാർക്കിന്റെയും സെലക്ഷൻ പരീക്ഷയിലെ മെറിറ്റിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ എവിടെയും ഇങ്ങനെയൊരു മാനദണ്ഡം പറഞ്ഞിട്ടില്ല. ഇതിൽ നിന്ന് തന്നെ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മനസിലാക്കാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads-  Join ചെയ്യാം

Tags