×

കർഷകർകായുള്ള ഗവണ്മെന്റ് സഹായങ്ങളെപ്പറ്റി ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് കാർഷികവിദ്യാർത്ഥികൾ

google news
,,JJJ

കോയമ്പത്തൂർ : റൂറൽ അഗ്രിക്കൾച്ചറൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ മലയാളികളുൾപ്പടെയുള്ള 15 അംഗ വിദ്യാർഥികൾ ചേർന്ന് സൊളവംപാളയം പഞ്ചായത്തിൽ കർഷകർക്കായി ഗവണ്മെന്റ് തരുന്ന സഹായങ്ങളെപ്പറ്റി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

,

പരിപാടിയിൽ കർഷകർക്കു ഗവണ്മെന്റിൽ നിന്നും ലഭ്യമാകുന്ന വിവിധങ്ങളായ സേവനങ്ങളെപ്പറ്റിയുള്ള എല്ലാവിധ വിവരങ്ങളെയും ലഭ്യമാക്കി.തമിഴ്നാട് കാർഷിക  കോളേജിന്റെ മൊബൈൽ ആപ്പായ ഉഴവൻ ആപ്പിനെപ്പറ്റിയും അതിലെ സേവനങ്ങളെപ്പറ്റിയും വിദ്യാർത്ഥികൾ കർഷകർക്ക് പരിചയപ്പെടുത്തി.

ഡീൻ ഡോ. സുധീഷ് മണലിൽ, ഗ്രൂപ്പ്‌ ഫെസിലിറ്റേറ്റർമാരായ ഡോ. കുമരേശൻ എസ്, ഡോ. രാധിക എ.എം, ഡോ. കറുപ്പുസാമി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

ആഷിക, അനുരഞ്ജ്, ആദിത്യ, കിഷോർ, കാർത്തിക്, ഗാൽവിൻ, ലക്ഷ്മി, ഐശ്വര്യ, അശ്വതി, ഫെമി, പൂർണിമ, സാന്ദ്ര, തീർത്ഥ, ശാബ്‌ദി, ശ്രേയ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.

READ MORE: കർഷകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി വിദ്യാർത്ഥികൾ

READ MORE: കാർഷിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

READ MORE: കാ​പ്പി​ക്കു​രു​ വി​ലയിൽ ഉ​യ​ർച്ച

READ MORE: പരിപാലനം ശ്രദ്ധിച്ചാൽ മുടക്കമില്ലാതെ കോഴിമുട്ട ഗ്യാരണ്ടി

READ MORE: വെളുത്തുള്ളി വില റെക്കോഡിൽ; കിലോ 400