×

എ.എ.പി യിലൂടെ റീട്ടെയിൽ വ്യാപാര സാന്നിദ്ധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ: 2023-ല്‍ 62% വളര്‍ച്ച

google news
.

ഓഡി ഇന്ത്യ 2012-ലാണ് പ്രീ-ഓൺഡ് കാറുകളുടെ ബിസിനസ്സിലേക്ക് കടക്കുന്നത്. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ ഈ വിപണി നിര്‍ണ്ണായകമാംവിധം വളരുകയും കൂടുതല്‍ വികാസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഓഡി അപ്രൂവ്ഡ്:പ്ലസ് എന്ന ഓഡി ഇന്ത്യയുടെ പ്രീ-ഓൺഡ് കാറുകളുടെ ബിസിനസ്സ് നിരന്തരമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുകയും ബ്രാന്‍ഡിന്റെ മൊത്തത്തിലുള്ള ബിസിനസ് തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായി തുടരുകയും ചെയ്യുന്നു. 2021-ല്‍ കമ്പനി തങ്ങളുടെ പ്രീ-ഓൺഡ് ആഢംബര കാറുകളുടെ ഷോറൂമുകള്‍ 7-ല്‍ നിന്നും 14 ആക്കി ഉയര്‍ത്തി. എന്നാൽ ഈ അടുത്ത കാലത്ത് ബംഗളൂരു, നോയിഡ, റായ്പൂര്‍ എന്നിവിടങ്ങളില്‍ ഉല്‍ഘാടനം ചെയ്തതടക്കം 25 അത്യാധുനിക പ്രീ-ഓൺഡ്  കാറുകളുടെ ഷോറൂമുകള്‍ നിലവിൽ പ്രവര്‍ത്തിപ്പിച്ചു വരുന്നു.

കോവിഡിനു ശേഷം കാറുകള്‍ ഉള്‍പ്പെടെയുള്ള ആഢംബര ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന കാര്യത്തിലെ യോലോ സമീപനം ഇത്തരം വാങ്ങലുകളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടാക്കി. മാത്രമല്ല, ഇത്തരം വസ്തുക്കള്‍ വാങ്ങുവാനായി നീക്കിവയ്ക്കാവുന്ന വരുമാനത്തിലുണ്ടായ വര്‍ദ്ധനയും ഈ വളര്‍ച്ചക്ക് കാരണമായി. പുതിയ കാറുകള്‍ക്ക് പുറമേ പ്രീ-ഓൺഡ് ആഢംബര കാറുകളുടെ മേഖലയും കഴിഞ്ഞ 2-3 വര്‍ഷങ്ങളില്‍ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ചു. 2023-ല്‍ പ്രീ-ഓൺഡ്  കാറുകളുടെ ബിസിനസ്സില്‍ 62% എന്ന അസാധാരണമായ വളര്‍ച്ചയാണ് ഓഡി നേടിയെടുത്തത്. ഇന്നിപ്പോള്‍ രാജ്യത്തുടനീളം ഓഡി അപ്രൂവ്ഡ്:പ്ലസ് പോര്‍ട്ടലിലൂടെ 300-ലധികം കാറുകള്‍ ലഭ്യമാണ്.

പുതിയ കാറുകള്‍ വാങ്ങുവാന്‍ കെല്‍പ്പില്ലാത്തവരാണെങ്കിലും ആഢംബര അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനമാണ് ഓഡി അപ്രൂവ്ഡ്:പ്ലസ് നല്‍കുന്നത്. കാര്‍ വാങ്ങാന്‍ സാധ്യതയുള്ള ഉപഭോക്താക്കള്‍ക്കും ബ്രാന്‍ഡിനും ഇടയിലുള്ള വിടവ് നികത്തുകയാണ് അത് ചെയ്യുന്നത്. ഓഡി അപ്രൂവ്ഡ്:പ്ലസിനു കീഴില്‍ 2 വര്‍ഷത്തെ വാറന്റി, പരിതിയില്ലാത്ത മൈലേജ്, ഒരു സര്‍വീസ് പാക്കേജ് എന്നിവയോടൊപ്പം പുതിയ ഒരു ആഢംബര വാഹനം വാങ്ങുന്ന അതേ അനുഭവവും ബ്രാന്‍ഡ് നല്‍കുന്നു.

ഓഡിയില്‍ നിന്നും പ്രീ-ഓൺഡ് വാങ്ങുന്നു എന്നതിനര്‍ത്ഥം ഒരു ഉപഭോക്താവിന് മെക്കാനിക്കല്‍, ബോഡി വര്‍ക്ക്, ഇന്റീരിയര്‍, ഇലക്ട്രിക്കല്‍ എന്നിങ്ങനെയുള്ള 300-ല്‍ പരം പോയന്റ് പരിശോധനകള്‍ക്ക് വിധേയമായ ഒരു കാര്‍ ലഭിക്കുന്നു എന്നതാണ്. ഇതിനുപുറമേ, ഒന്നില്‍ കൂടുതല്‍ തലങ്ങളില്‍ നിലവാര പരിശോധനകള്‍ സമ്പൂര്‍ണ്ണ ഓണ്‍ റോഡ് പരിശോധനയടക്കം നടത്തിയാണ് കാറുകള്‍ വില്‍ക്കുന്നത്. 24 മണിക്കൂര്‍ നേരവും റോഡ് സൈഡ് അസിസ്റ്റന്‍സും കാര്‍ വാങ്ങുന്നതിനു മുന്‍പായി സമ്പൂര്‍ണ്ണ വാഹന ചരിത്രവും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഇതിലൊക്കെ ഉപരിയായി ഓഡി അപ്രൂവ്ഡ്:പ്ലസ് പ്രോഗ്രാമിലൂടെ എളുപ്പത്തിലുള്ള ധനസഹായവും ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു എന്ന ഗുണവും ഉണ്ട്. 2024-ലും ഓഡി ഇന്ത്യ അതിന്റെ ഓഡി അപ്രൂവ്ഡ്: പ്ലസ്  സാന്നിദ്ധ്യം വികസിപ്പിച്ചു കൊണ്ടേയിരിക്കും. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക