ആക്സിസ്ബാങ്ക്'സാരഥി' അവതരിപ്പിച്ചു

google news
Axis Bank hikes interest rates on fixed deposits

കൊച്ചിഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ ആക്സിസ് ബാങ്ക് വ്യാപാരികള്ക്ക് ഇലക്ട്രോണിക് ഡാറ്റ ക്യാപ്ചര്‍ (ഇഡിസിഅല്ലെങ്കില്‍ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്ലഭ്യമാക്കുന്നതിന് ഇത്തരത്തിലുള്ള  ആദ്യത്തെ ഡിജിറ്റല്‍ ഓണ്ബോര്ഡിംഗ് സംവിധാനം 'സാരഥിഅവതരിപ്പിച്ചു.

 

നിരവധി ദിവസങ്ങള്‍ എടുത്തേക്കാവുന്ന  നേരത്തത്തെ ഓണ്ബോര്ഡിംഗ് പ്രക്രിയയില്‍ നിന്ന് വ്യത്യസ്തമായി പിഒഎസ് മെഷീന്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ രേഖകളും മറ്റ് വിവരങ്ങളും ലളിതമായ നാല് ഘട്ടങ്ങളിലൂടെ,  ഓണ്ബോര്ഡിംഗ് പ്രക്രിയ കടലാസ് രഹിതമായി സമര്പ്പിക്കാനും കാത്തിരിപ്പില്ലാതെ പിഒഎസ് ടെര്മിനല്‍ ലഭ്യമാകാനും സാരഥി വ്യാപാരികളെ സഹായിക്കുംരേഖകള്‍ സമര്പ്പിക്കാന്‍ പലതവണ ബാങ്ക് ശാഖ സന്ദര്ശിക്കേണ്ട ബുദ്ധിമുട്ടും ഇതിലൂടെ ഇല്ലാതാകുംഅപേക്ഷ പ്രോസസ്സ് ചെയ്ത അതേ ദിവസം തന്നെ ഇടപാടുകള്‍ നടത്താനും കഴിയുംആപ്ലിക്കേഷന്‍ പ്രോസസ്സ് ചെയ്ത് 45 മിനിറ്റിനുള്ളില്‍ ഇന്സ്റ്റോകള്‍ ചെയ്യാനാകും.

 

സാരഥി വ്യാപാരികള്ക്ക് ഏറ്റവും മികച്ച സേവനം നല്കുകയും  അതേസമയം തന്നെ തങ്ങളുടെ സെയില്സ് ടീമിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ആക്സിസ് ബാങ്ക് പ്രസിഡന്റും കാര്ഡ്സ് & പെയ്മന്റ് വിഭാഗം മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഖെ പറഞ്ഞു.

Tags