ബജാജ് ഫിൻസെർവ് മ്യൂച്വൽ ഫണ്ടിന്‍റെ അവതരണത്തോടെ ബജാജ് ഫിൻസെർവ് റീട്ടെയിൽ ശേഷികൾ വിപുലീകരിക്കുന്നു

google news
Sanjiv Bajaj, Chairman & Managing Director, Bajaj Finserv,

മുംബൈ: ബജാജ് ഫിൻസെർവ് മ്യൂച്വൽ ഫണ്ടിന് കീഴിലുള്ള പുതിയ മ്യൂച്വൽ ഫണ്ട് ബിസിനസ്സ് ആരംഭിച്ചതോടെ, ഇന്ത്യയിലെ ഏറ്റവും വൈവിധ്യവത്കൃതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ധനകാര്യ സേവന ഗ്രൂപ്പുകളിലൊന്നായ ബജാജ് ഫിൻസെർവ് ലിമിറ്റഡ് ഇന്ന് തങ്ങളുടെ റീട്ടെയിൽ ഫിനാൻഷ്യൽ ഓഫറിംഗുകളുടെ സ്യൂട്ട് ശക്തിപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു.

ബജാജ് ഫിൻസെർവ് മ്യൂച്വൽ ഫണ്ട്, റീട്ടെയിൽ, എച്.എൻ.ഐ.കൾ മുതൽ സ്ഥാപനങ്ങൾ വരെയുള്ള വൈവിധ്യമാർന്ന നിക്ഷേപക പ്രൊഫൈലുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്ഥിരവരുമാനം, ഹൈബ്രിഡ്, ഇക്വിറ്റി വിഭാഗങ്ങളിലുടനീളം സമഗ്രമായ ഒരു കൂട്ടം ഉൽപ്പന്നങ്ങൾ പുറത്തിറക്കും. പ്രാരംഭമായി, സ്ഥാപന വിഭാഗത്തിന്‍റെയും കമ്പനി ട്രഷറികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്പനി സ്ഥിര വരുമാനം, ലിക്വിഡ്, ഓവർനൈറ്റ്, മണി മാർക്കറ്റ് ഉൽപ്പന്നങ്ങളുടെ ഒരു നിര പുറത്തിറക്കും. 

ബജാജ് ഫിൻസെർവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ബജാജ് പറഞ്ഞു, “ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, ഞങ്ങളിൽ ഇതിനോടകം നിക്ഷേപിച്ചിട്ടുള്ള ഉപഭോക്താക്കളുമായി ആഴമേറിയതും ദീർഘകാലത്തേക്കുള്ളതുമായ ബന്ധം കെട്ടിപ്പടുക്കുന്നതിനും ഒരു ഫുൾ-സ്റ്റാക്ക് ധനകാര്യ പരിചരണ ദാതാവാകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അസറ്റ് മാനേജ്‌മെന്‍റ് പുറത്തിറക്കുന്നത് ഞങ്ങളുടെ റീട്ടെയിൽ ഫ്രാഞ്ചൈസിയെ വൈവിധ്യവത്കരിക്കാനും കൂടുതൽ വലിയ ഉപഭോക്തൃ അടിത്തറയിലുടനീളം സാമ്പത്തിക സേവനങ്ങളിൽ ഗ്രൂപ്പിന്‍റെ സംയുക്ത ശക്തി പ്രയോജനപ്പെടുത്താനും സഹായിക്കും.”

“ബജാജ് ഫിൻസെർവിൽ സാങ്കേതികവിദ്യയും അനലിറ്റിക്‌സും ബിസിനസിന്‍റെ ആണിക്കല്ലാണ്, അവ പ്രാപ്തമാക്കുന്നവ മാത്രമല്ല, വ്യതിരിക്തമാക്കുകയും ചെയ്യുന്നു. ബജാജ് ഫിൻസെർവ് മ്യൂച്വൽ ഫണ്ട് ടീമുകളെ ശക്തീകരിക്കുന്നതിനും വിതരണക്കാർക്കായി പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങൾ ലളിതമാക്കുന്നതിനും ഉപഭോക്താക്കൾക്ക് ദീർഘകാല സുസ്ഥിര മൂല്യം ഉണ്ടാക്കുന്നതിനും ആവശ്യാനുസരണം സാങ്കേതിക വിദ്യ വിന്യസിക്കുന്നതാണ്. അസറ്റ് മാനേജ്‌മെന്‍റ് ബിസിനസ്സ്, ബജാജ് ഫിൻസെർവിനെ വളർച്ചയുടെ ആവേശകരമായ ഒരു പുതിയ അധ്യായത്തിനുള്ള സ്ഥാനത്തെത്തിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഗണേഷ് മോഹൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ബജാജ് ഫിൻസെർവ് അസറ്റ് മാനേജ്മെന്‍റ് കമ്പനി, പറഞ്ഞു, “ബജാജ് ഫിൻസെർവ് മ്യൂച്വൽ ഫണ്ടിന്‍റെ തന്ത്രം ബജാജ് ഫിൻസെർവ് ഗ്രൂപ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന സ്തംഭങ്ങളായ ഡാറ്റയുടെയും ടെക് പ്ലാറ്റ്‌ഫോമുകളുടെയും ഉപയോഗത്തിലൂടെയുള്ള നവീകരണം, പരാജയപ്പെടാത്ത പങ്കാളിത്തങ്ങൾ, ഭാവിയ്ക്കായി സജ്ജമായ ബിസിനസ്സ് മോഡൽ എന്നിവയിൽ നിർമ്മിക്കപ്പെട്ടതാണ്..”

“ഞങ്ങളുടെ നിക്ഷേപ തത്വശാസ്ത്രമാണ് ഞങ്ങളുടെ പ്രാഥമിക വ്യതിരിക്തത. ആൽഫയുടെ എല്ലാ സ്രോതസ്സുകളും, അതായത് ഇൻഫർമേഷൻ എഡ്ജ്, ക്വാണ്ടിറ്റേറ്റീവ് എഡ്ജ്, ബിഹേവിയറൽ എഡ്ജ് എന്നിവ, 'ഇൻക്യൂബ്' (INQUBE) എന്നു ഞങ്ങൾ വിളിക്കുന്നു ഒരു ചട്ടക്കൂടിലേക്ക് സംയോജിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വ്യവസായത്തിലെ വിദഗ്ധരും ബജാജ് ഫിൻസെർവ് ഗ്രൂപ്പിൽ നിന്നുള്ള പ്രൊഫഷണലുകളും അടങ്ങുന്ന ഞങ്ങളുടെ ടീം, ഗ്രൂപ്പിന്‍റെ സംസ്കാരം, ഡി.എൻ.എ. എന്നിവയിൽ നിന്നും ആഴത്തിലുള്ള വ്യവസായ സാങ്കേതികവിദ്യയിൽ നിന്നും പ്രയോജനം നേടാൻ ഞങ്ങളെ പ്രാപ്‌തരാക്കുന്നു.,” മോഹൻ കൂട്ടിച്ചേർത്തു.

ബജാജ് ഫിൻസെർവ് മ്യൂച്വൽ ഫണ്ട് അതിന്‍റെ ആദ്യത്തെ ഏഴ് സ്കീമുകൾ, അതായത് ലിക്വിഡ് ഫണ്ട്, മണി മാർക്കറ്റ് ഫണ്ട്, ഓവർനൈറ്റ് ഫണ്ട്, ആർബിട്രേജ് ഫണ്ട്, ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ട്, ബാലൻസ്ഡ് അഡ്വാൻസ് ഫണ്ട്, ഫ്ലെക്സി ക്യാപ് ഫണ്ട് എന്നിവ സെബിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ബജാജ് ഫിൻസെർവ് മ്യൂച്വൽ ഫണ്ട് അടുത്ത 30 ദിവസത്തിനുള്ളിൽ ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ തുടങ്ങും, സ്ഥിരവരുമാന ഉൽപ്പന്നങ്ങളിലായിരിക്കും ആരംഭിക്കുക.

നിക്ഷേപ സംഘം ഭാവി ഉൽപ്പന്ന റോഡ്മാപ്പ് നിർണ്ണയിക്കുന്നത് വൻ വിപണി വലുപ്പ കാറ്റഗറികളിൽ നിന്ന് വിഭിന്നമായി, വിപണി അവസരങ്ങളും സുസ്ഥിര ആൽഫ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകളും അടിസ്ഥാനമാക്കിയാവും, മോഹൻ പറഞ്ഞു.

ബജാജ് ഫിൻസെർവിന് 2023 മാർച്ചിൽ ബജാജ് ഫിൻസെർവ് അസറ്റ് മാനേജ്‌മെന്‍റ് ലിമിറ്റഡ് (ബി.എഫ്.എ.എം.എൽ.) ഇൻവെസ്റ്റ്‌മെന്‍റ് മാനേജരായി ബജാജ് ഫിൻസെർവ് മ്യൂച്വൽ ഫണ്ടിന് കീഴിലുള്ള മ്യൂച്വൽ ഫണ്ട് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യിൽ നിന്ന് അന്തിമ രജിസ്‌ട്രേഷൻ ലഭിച്ചു.

ബജാജ് ഫിൻസെർവ് മ്യൂച്വൽ ഫണ്ടിന്‍റെ ഓപ്പറേറ്റിംഗ് മാതൃക, ബജാജ് ഫിൻസെർവിന്‍റെ സംരംഭക സംസ്കാരം, നവീകരണം, നിർവ്വഹണ ത്വര, ശക്തമായ റിസ്ക് മാനേജ്മെന്‍റ്, ദീർഘകാല സുസ്ഥിര വളർച്ച എന്നിവയ്ക്ക് അനുരൂപമായുള്ളതാണ്.

കമ്പനിയുടെ നിക്ഷേപ സംഘത്തെ നയിക്കുന്നത് ഇന്ത്യൻ മൂലധന വിപണികളിൽ നിക്ഷേപിക്കുന്നതിൽ 22 വർഷത്തെ പ്രവൃത്തിപരിചയമുള്ള നിക്ഷേപ പ്രൊഫഷണലായ, ചീഫ് ഇൻവെസ്റ്റ്‌മെന്‍റ് ഓഫീസർ നിമേഷ് ചന്ദൻ ആണ്.

ബജാജ് ഫിൻസെർവ് മ്യൂച്വൽ ഫണ്ടിന്‍റെ നേതൃത്വ ടീം അനിരുദ്ധ ചൗധരി, ഹെഡ് - റീട്ടെയിൽ & ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസ്സ്, നിലേഷ് ചോങ്കർ, ഹെഡ് - ഓപ്പറേഷൻസ് & ഫിനാൻസ്, ഹരീഷ് അയ്യർ, ഹെഡ് - ലീഗൽ & കംപ്ലയൻസ്, റോയ്‌സ്റ്റൺ നെറ്റോ, ഹെഡ് - മാർക്കറ്റിംഗ് & ഡിജിറ്റൽ ബിസിനസ്, നിരഞ്ജൻ വൈദ്യ, ഹെഡ് – ഐ.ടി., വൈഭവ് ദത്തെ, ഹെഡ് - ഹ്യൂമൻ റിസോഴ്‌സ് എന്നിവർ അടങ്ങിയതാണ്.

ബജാജ് ഫിൻസെർവ് മ്യൂച്വൽ ഫണ്ട് ഏകദേശം ഒരു നൂറ്റാണ്ടായി ഇന്ത്യയ്‌ക്കായി ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിന്‍റെ പര്യായമായി മാറിയിട്ടുള്ള ബജാജ് ബ്രാൻഡിനെ പരമാവധി പ്രയോജനപ്പെടുത്തും.

ബജാജ് ഫിൻസെർവ് ഗ്രൂപ്പ്, 16 വർഷത്തിലേറെയായി, സമ്പാദ്യ ഉൽപ്പന്നങ്ങൾ, ഉപഭോക്തൃ, വാണിജ്യ വായ്പകൾ, മോർട്ട്ഗേജുകൾ, വാഹന വായ്പകൾ, സെക്യൂരിറ്റീസ് ബ്രോക്കറേജ് സേവനങ്ങൾ, ജനറൽ, ലൈഫ് ഇൻഷുറൻസ്, നിക്ഷേപങ്ങൾ തുടങ്ങിയ പരിഹാരങ്ങളിലൂടെ ഒരു വ്യക്തിയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും സാമ്പത്തിക പ്രതിരോധം വളർത്തുന്നതിനും സഹായിക്കുന്നതിനുള്ള തന്ത്രപരമായ വൈദഗ്ധ്യങ്ങൾ വളർത്തിയെടുത്തിട്ടുണ്ട്.

ഡിജിറ്റലും, ഭൗതികവുമായ മാർഗ്ഗങ്ങളിലൂടെ ബജാജ് ഫിൻസെർവ് 4,500 ലൊക്കേഷനുകളിലായി 10 കോടി ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. ബജാജ് ഗ്രൂപ്പ് അതിന്‍റെ സാമൂഹിക സ്വാധീന പരിപാടികളിലൂടെ ഇതുവരെ 2 ദശലക്ഷം ജീവിതങ്ങള സ്പർശിച്ചുകഴിഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം