ക്രോമയുടെ ബാക്ക് ടു കാമ്പസ് സെയില്‍

google news
croma store

കൊച്ചി: ലാപ്ടോപുകള്‍, ടാബ് ലെറ്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഹെഡ്ഫോണുകള്‍, ഇയര്‍ഫോണുകള്‍ തുടങ്ങിയവയില്‍ വന്‍ ആനുകൂല്യങ്ങളുമായി ക്രോമയുടെ ബാക്ക് ടു കാമ്പസ് സെയില്‍ ആരംഭിച്ചു. എക്സ്ക്ലൂസീവ് വൗച്ചറുകളും സെയില്‍ ആനുകൂല്യങ്ങളും ബാക്ക് ടു കാമ്പസ് സെയിലിന്‍റെ ഭാഗമായി ലഭിക്കും.

ക്രോമ ബാക്ക് ടു കാമ്പസ് സെയില്‍ ആനുകൂല്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടത് ലാപ്ടോപുകളിലെ ഇളവുകളാണ്. പ്രതിമാസം 1,412 രൂപ മുതല്‍ ആരംഭിക്കുന്ന 350-ല്‍ ഏറെ ലാപ്ടോപ് ഓപ്ഷനുകള്‍ ക്രോമയില്‍ ലഭ്യമാണ്. 32,990 രൂപയില്‍ തുടങ്ങുന്ന ഇന്‍റല്‍ കോര്‍ ഐ3 ലാപ്ടോപുകളില്‍ മൈക്രോസോഫ്റ്റ് ഹോം ആന്‍റ് സ്റ്റുഡന്‍റ്സ് സൗജന്യമായി പ്രീ ഇന്‍സ്റ്റാള്‍ ചെയ്തു ലഭിക്കും. ഗെയിമിങിനായുള്ള 37,990 രൂപയില്‍ തുടങ്ങുന്ന റൈസെന്‍ 3 ലാപ്ടോപുകളിലും മൈക്രോസോഫ്റ്റ് ഹോം ആന്‍റ് സ്റ്റുഡന്‍റ്സ് സൗജന്യമായി ലഭിക്കും. ആപ്പിളിന്‍റെ എല്ലാ ഉത്പന്നങ്ങളിലും പ്രത്യേക ഇളവുകള്‍ ക്രോമ ലഭ്യമാക്കുന്നുണ്ട്.

ടാബ് ലെറ്റുകളും സ്മാര്‍ട്ട് ഫോണുകളും ഡീലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാബ് ലെറ്റുകള്‍ 11,999 രൂപയിലാണ് ആരംഭിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ പ്രതിമാസം 1,337 രൂപയില്‍ തുടങ്ങുന്ന വിധത്തില്‍ തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത സ്മാര്‍ട്ട് ഫോണ്‍ മോഡലുകളില്‍ 8,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ തെരഞ്ഞെടുത്ത സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുമ്പോള്‍ 9,999 രൂപയുടെ കോളിങ് സ്മാര്‍ട്ട് വാച്ച് 499 രൂപയ്ക്ക് ലഭിക്കും.

ഇയര്‍ഫോണുകളുടേയും ഹെഡ്ഫോണുകളുടേയും ശ്രേണിയില്‍ ക്രോമ 65 ശതമാനം വരെ ഇളവുകളാണു നല്‍കുന്നത്. സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 80 ശതമാനം വരെ ഇളവ് ലഭിക്കും.

           

വിദ്യാര്‍ത്ഥികളുടെ അദ്ധ്യയന വര്‍ഷത്തെ മികച്ചതാക്കാനായി പ്രമുഖ ബ്രാന്‍ഡുകളുമായി ക്രോമ പങ്കാളിത്തം ഉണ്ടാക്കിയിട്ടുണ്ട്. എജ്യൂടെക് പ്ലാറ്റ്ഫോമായ ടെക്സ്റ്റ്ബുക്കിന്‍റെ 50,000 രൂപ വിലവരുന്ന 12 ഫുള്‍ടൈം കോഴ്സുകള്‍ വിജയിക്കാനുള്ള അവസരം ക്രോമയുടെ സാമൂഹ്യമാധ്യമ പേജുകളിലെ പ്രവര്‍ത്തനങ്ങള്‍ വഴി ലഭിക്കും. ഇതിനു പുറമെ പ്രത്യേക വിഭാഗങ്ങളില്‍ നിന്നുള്ള ഓരോ പര്‍ചേസുകള്‍ക്കും ഒപ്പം ടെക്സ്റ്റ്ബുക്ക്സ് സ്കില്‍ അക്കാദമിയില്‍ നിന്നുള്ള 25 മിനി കോഴ്സുകളും ലഭിക്കും.

           

മൊബൈല്‍ ആപ്പിലൂടെ നടത്തുന്ന ഓരോ വാങ്ങലിനും 1299 രൂപ വില വരുന്ന കോപ്ലിമെന്‍ററി പെര്‍ഫ്യൂമാണ് ദി മാന്‍ കമ്പനിയുമായി സഹകരിച്ചു ക്രോമ നല്‍കുന്നത്. ഇതിനു പുറമെ വെറും ഒരു രൂപയ്ക്ക് മൈഗ്ലാമില്‍ നിന്ന് കോമ്പോ ഉല്‍പന്നം (ലിപ്സ്റ്റിക്) വാങ്ങാനും അവസരം ലഭിക്കും.

ബാക്ക് ടു കാമ്പസ് കാമ്പെയിന്‍റെ ഭാഗമായി ഡിജിറ്റല്‍ ഫിലിമുകളുടെ പരമ്പരയും ക്രോമ അവതരിപ്പിച്ചിട്ടുണ്ട്. യുവതലമുറയേയും അവരുടെ ജീവിതത്തില്‍ ഇലക്ട്രോണിക്സ് വഹിക്കുന്ന പങ്കിനേയും ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ ഫിലിമുകള്‍.

ക്രോമയുടെ ബാക്ക് ടു കാമ്പസ് കാമ്പെയിന്‍റെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണമായി മനസിലാക്കുവാന്‍ അടുത്തുള്ള സ്റ്റോറിൽ  സന്ദര്‍ശിക്കുക.