ലോഞ്ചിനുമുമ്പ് ഫ്‌ളാറ്റുകള്‍ വിറ്റു തീര്‍ത്ത് ഡിഎല്‍എഫ്

The DLF New Town Heights  DLF dlf kochi from nthkakkanad.dlf.in A hard to find lavish lifestyle in the mountains is now available at DLF Kakkanad Flats
കൊച്ചി:  രാജ്യത്തെ മുന്‍നിര ിയല്‍  എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ് ഗുരുഗ്രാമില്‍  ലോഞ്ച് ചെയ്യാനിരിക്കുന്ന പുതിയ ആഡംബര ഫ്‌ളാറ്റുകള്‍ റെക്കോര്‍ഡ് വേഗത്തില്‍  വിറ്റു തീര്‍ന്നു. റിയല്‍  എസ്റ്റേറ്റ് രംഗത്ത് ഇതൊരു പുതിയ നാഴികകല്ലാണെന്ന് ഡിഎല്‍എഫ് ലിമിറ്റഡ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബിസിനസ് ഓഫീസറുമായ ആകാശ് ഓഹ്‌റി പറഞ്ഞു. പ്രീ ലോഞ്ച് വില്‍പ്പനയിലൂടെ മൂന്ന് ദിവസത്തിനുള്ളില്‍  8000 കോടി രൂപയാണ് ഡിഎല്‍എഫ് നേടിയത്. ഗുരുഗ്രാമില്‍് സെക്ടര്‍ 63ലെ ഗോള്‍ഫ് കോഴ്‌സ് എക്സ്റ്റന്‍ഷനില്‍  ഡിഎല്‍എഫ് സിക്സ്റ്റിത്രീയിലാണ് ദി ആര്‍ബര്‍ എന്ന പേരില്‍  പുതിയ ആഡംബര ഫ്‌ളാറ്റ് സമുച്ചയം ഒരുക്കിയിരിക്കുന്നത്. 25 ഏക്കറി  വ്യാപിച്ചു കിടക്കുന്ന ഈ ഫ്‌ളാറ്റ് സമുച്ചയം 38/39 നിലകളുള്ള അഞ്ച് പ്രധാന ടവറുകള്‍ ഉള്‍പ്പെടുന്നതാണ്. 1137 വിശാലമായ 4 ബിഎച്ച്‌കെ ആഡംബര ഫ്‌ളാറ്റുകളുണ്ട്. സ്റ്റഡി, യുട്ടിലിറ്റി മുറികളും ഉള്‍പ്പെടുന്ന ഈ ഫ്‌ളാറ്റുകളുടെ വില ആരംഭിക്കുന്നത് ഏഴ് കോടി രൂപ മുതലാണ്.  ദി ആര്‍ബറിലെ 95 ശതമാനം ഫ്‌ളാറ്റുകളും വാങ്ങിയത് വ്യക്തികളാണെന്നും ആകാശ് ഓഹ്‌റി പറഞ്ഞു.