ഫാസ്‌റ്റ്ട്രാക്കിന്‍റെ ആധുനിക ക്ലാസിക് വാച്ചുകളായ ഫാസ്‌റ്റ്ട്രാക്ക് ഓട്ടോമാറ്റിക്‌സ് വിപണിയില്‍

google news
Fastrack launches automatic watch collection-Fastrack Automatics -

കൊച്ചി: പ്രമുഖ യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്‌റ്റ്ട്രാക്ക് അതിന്‍റെ  ആദ്യ ഓട്ടോമാറ്റിക് വാച്ച് ശേഖരം പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ രൂപഭാവങ്ങളും മികച്ചതാക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള സമകാലിക ക്ലാസിക് വാച്ചാണ് ഫാസ്‌റ്റ്ട്രാക്ക് ഓട്ടോമാറ്റിക്‌സ്.

ഒരു യാന്ത്രിക ചലനത്തിന്‍റെ ക്രാഫ്റ്റും കൃത്യതയും പ്രദർശിപ്പിക്കുന്ന വാച്ചുകളുടെ ശേഖരമാണ് ഫാസ്‌റ്റ്ട്രാക്ക് ഓട്ടോമാറ്റിക്‌സ് കളക്ഷനിലുള്ളത്. ഓരോ വാച്ചും ഉയർന്ന ഗുണമേന്മയുള്ള, സെല്‍ഫ്-വൈൻഡിങ്ങായ ടൈറ്റൻ ഓട്ടോമാറ്റിക് മൂവ്‌മെന്‍റിലാണ് പ്രവര്‍ത്തിക്കുന്നത്. ട്രെൻഡ് സെറ്റിംഗ് ആയ വർണ്ണാഭമായ പ്ലേറ്റിംഗാണ് ഫാസ്‌റ്റ്ട്രാക്ക് ഓട്ടോമാറ്റിക്‌സ്  വാച്ചുകളുടേത്. ഏത് വസ്ത്രത്തിനും യോജിച്ച സ്റ്റൈൽ പോയിന്‍റുകൾ നൽകുന്നതിന് ഈ വാച്ചുകള്‍ക്ക് കഴിയും.

Fastrack launches automatic watch collection-Fastrack Automatics -

ഫാസ്‌റ്റ്ട്രാക്ക് ഓട്ടോമാറ്റിക്‌സിന് ആൺകുട്ടികൾക്കായി മൂന്ന് വേരിയന്‍റുകളുണ്ട്. മൾട്ടി-ലേയേർഡ് സ്‌കെലിറ്റൽ ഡയലിനൊപ്പം പ്രീമിയം ലൈനിംഗോടുകൂടിയ ഉയർന്ന നിലവാരമുള്ള ലെതർ സ്‌ട്രാപ്പും ചേർന്ന് നല്‍കുന്ന മികച്ച രൂപമാണ് ഈ വാച്ചുകള്‍ക്കുള്ളത്.

പെൺകുട്ടികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന രണ്ട് വേരിയന്‍റുകളിലും ക്ലാസ്സി റോസ് ഗോൾഡ്, ബോൾഡ് ബ്രൗൺ എന്നീ രണ്ട് ജനപ്രിയ നിറങ്ങളിലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ കെയ്‌സുകളും സ്‌ട്രാപ്പുകളും ഉണ്ട്. ബിസിനസ് കോൺഫറൻസ്, ബാച്ചിലറേറ്റ് പാർട്ടി തുടങ്ങി ഏത് അവസരമായാലും  നിങ്ങളുടെ ശൈലി ഉയർത്തിക്കാട്ടുന്ന നിറങ്ങളാണവ. വാച്ച് ഫെയ്‌സുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് സ്‌കെലിറ്റൽ കട്ട്‌ഔട്ട് ലുക്കിലാണ്. കൂടാതെ ഫാസ്‌റ്റ്ട്രാക്ക് ഓട്ടോമാറ്റിക്‌സിനെ നിങ്ങളുടെ വസ്ത്രങ്ങൾക്ക് യോജിച്ച രീതിയിലാക്കുന്ന ലേയേർഡ് ഡയലുകളും ഉണ്ട്.

Fastrack launches automatic watch collection-Fastrack Automatics -

സ്റ്റൈലിഷായതും ഉയർന്ന പെർഫോമൻസ് നല്‍കുന്നതുമാണ്  ഫാസ്‌റ്റ്ട്രാക്കിന്‍റെ പുതിയ ഓട്ടോമാറ്റിക് വാച്ച് ശേഖരമെന്ന്  ഫാസ്‌റ്റ്ട്രാക്ക് മാർക്കറ്റിംഗ് ഹെഡ് അജയ് മൗര്യ പറഞ്ഞു. ഈ ഫുൾ സ്‌കെലിറ്റൽ ലുക്ക് വാച്ചുകൾ ഫാഷൻ തല്‍പരരായ യുവ ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമാണ്. ഈ ശക്തവും സമകാലികവുമായ വാച്ചുകൾ സമാനതകളില്ലാത്ത വിലകളിൽ ലഭ്യമാകുന്നതിനാൽ ഏവരുടെയും ശ്രദ്ധപിടിച്ച് പറ്റുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

8995 രൂപയിൽ ആരംഭിക്കുന്ന ഫാസ്‌റ്റ്ട്രാക്ക് ഓട്ടോമാറ്റിക് വാച്ച് ശേഖരം ഇപ്പോൾ എല്ലാ ഫാസ്‌റ്റ്ട്രാക്ക് സ്റ്റോറുകളിലും ടൈറ്റൻ വേൾഡ് സ്റ്റോറുകളിലും Fastrack.in, Titan.co.in എന്നിവയ്‌ക്കൊപ്പം വലിയ ഫോർമാറ്റ് സ്റ്റോറുകൾ, എക്‌സ്‌ക്ലൂസീവ് അംഗീകൃത ഡീലർമാർ, എക്‌സ്‌ക്ലൂസീവ് ഓൺലൈൻ പങ്കാളിയായ മിന്ത്ര എന്നിവിടങ്ങളിൽ ലഭ്യമാണ്.

Tags