സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിപണിയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വില കൂടിയതിന് ശേഷമാണ് വിപണിയിൽ ഇന്ന് ഇടിവ് ഉണ്ടായിരിക്കുന്നത്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 45080 രൂപയിലെത്തി. ഗ്രാമിന് 5635 രൂപയാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ 2 ദിവസമായി 45,280 എന്ന നിലയില്‍ ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിലാണ് വ്യാപാരം നടത്തിയിരുന്നത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വർണവില പവന് 1320 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം