സ്വര്‍ണവില മുകളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

google news
gold
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 480 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 44240 രൂപയായി. ഈ മാസത്തെ ആദ്യ ഉയര്‍ച്ചയാണ് ഇന്നുണ്ടായത്. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു.

ഒരു ഗ്രാമിന് 60 രൂപയാണ് ഉയര്‍ന്നത്. വിപണിവില 5530 രൂപയാണ്. അതേസമയം, വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് ഒരു രൂപ വര്‍ധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില  90  രൂപയാണ്.


 

Tags