7 ലക്ഷത്തിനു മുകളിലെങ്കിൽ മാത്രം ഉയർന്ന ടിസിഎസ്

google news
tax

ന്യൂഡൽഹി: ധനമന്ത്രാലയം കൊണ്ടുവന്ന പുതിയ മാറ്റത്തോടെ 7 ലക്ഷം രൂപയ്ക്കു മുകളിലുള്ള വിദേശ ടൂർ പാക്കേജുകൾക്ക് മാത്രമേ ഒക്ടോബർ 1 മുതൽ വർധിപ്പിച്ച ടിസിഎസ് (ഉറവിടത്തിൽ നിന്ന് ശേഖരിക്കുന്ന നികുതി) ആയ 20% ബാധകമാകൂ. 7 ലക്ഷം രൂപ വരെയാണെങ്കിൽ നിലവിലെ നിരക്കായ 5% തന്നെ തുടരും. ഏത് തരം പേയ്മെന്റുകൾക്കും ഇത് ബാധകമായിരിക്കും. പാൻ നൽകിയാൽ ടിസിഎസിന്റെ മുഴുവൻ തുകയും പിന്നീട് ടാക്സ് ക്രെഡിറ്റ് ആയി ലഭിക്കും. ഇത് നികുതി ബാധ്യതയിൽ നിന്ന് തട്ടിക്കിഴിക്കാം.

Read More:വിപണി മൂല്യത്തിൽ ഒന്നാമതെത്തി ഇൻഡിഗോ

വിദ്യാഭ്യാസ, ചികിത്സാചെലവുകൾക്കായി വിദേശത്തേക്ക് പണമയയ്ക്കുന്നതിന് 7 ലക്ഷം രൂപ വരെ ടിസിഎസ് ഇല്ല. അതിനു മുകളിലെങ്കിൽ 5 ശതമാനം. വായ്പയെടുത്താണ് വിദ്യാഭ്യാസമെങ്കിൽ 7 ലക്ഷത്തിനു മുകളിൽ 0.5% ആണ് ടിസിഎസ്.രാജ്യാന്തര ക്രെഡിറ്റ് കാർഡുകളുടെ വിദേശ ഉപയോഗത്തിന് 7 ലക്ഷത്തിനു മുകളിലും ടിസിഎസ് ബാധകമാകില്ല. 7 ലക്ഷം രൂപ വരെ വിദേശത്തുള്ളവർക്ക് സമ്മാനമായി നൽകുന്നതിന് ബാധകമാകേണ്ടിയിരുന്ന 20% എന്ന ഉയർന്ന ടിസിഎസും ഒഴിവായി. 7 ലക്ഷത്തിനു മുകളിലെങ്കിൽ മാത്രം ഉയർന്ന ടിസിഎസ് നൽകിയാൽ മതി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Tags