ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ് ഐപിഒ ഒക്ടോബര്‍ 31 മുതല്‍

google news
Gg

enlite 5

കൊച്ചി: ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 02 വരെ നടക്കും.365 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 41,248,162 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 308 രൂപ മുതല്‍ 324 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 46 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 46 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
 
 
ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ് സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെ പി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് മാനേജര്‍മാര്‍.
 
 
 
 
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threadsൽ Join ചെയ്യാം