ഐഡിഎഫ്‌സി മുച്വല്‍ ഫണ്ട് ഇനി ബന്ധന്‍ മുച്വല്‍ ഫണ്ട്

IDFC Mutual Fund Rebrands to Bandhan Mutual Fund
കൊച്ചി: പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഐഡിഎഫ്‌സി മുച്വല്‍ ഫണ്ട് ഇനി ബന്ധന്‍ മുച്വല്‍ ഫണ്ട് എന്ന പേരിലറിയപ്പെടും. പുനര്‍നാമകരണം ചെയ്തതോടെ കമ്പനി നല്‍കുന്ന നിക്ഷേപ പദ്ധതികളുടെ പേരുകളില്‍ ഐഡിഎഫ്‌സിക്കു പകരം ഇനി മുതല്‍ ബന്ധന്‍ സ്ഥാനം പിടിക്കും. അതേസമയം കമ്പനി നല്‍കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള നിക്ഷേപ സേവനങ്ങളും നടപടിക്രമങ്ങളും കമ്പനിയുടെ നേതൃത്വനിരയും മാറ്റമില്ലാതെ തന്നെ തുടരും. ഉപഭോക്താക്കള്‍ക്കും തുടര്‍ന്നും ഇവ മാറ്റമില്ലാതെ ലഭ്യമാകും.

'ഞങ്ങളുടെ പുതിയ സ്‌പോണ്‍സര്‍ഷിപ്പിനെയാണ് ഞങ്ങളുടെ പുതിയ പേര് പ്രതിഫലിപ്പിക്കുന്നത്. ബന്ധന്‍ ഗ്രൂപ്പിന്റെ ഭാഗമായതില്‍ വലിയ അഭിമാനമുണ്ട്. ഈ രംഗത്തെ അവരുടെ പൈതൃകവും സല്‍പ്പേരും ഞങ്ങളുടെ നിക്ഷേപകര്‍ക്ക് ഗുണം ചെയ്യും. വര്‍ഷങ്ങളായി ഞങ്ങളുടെ നിക്ഷേപകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധയും വൈദഗ്ധ്യവും തുടര്‍ന്നും അതേപോലെ തന്നെ ലഭിക്കുമെന്ന ഉറപ്പമുണ്ട്. ഞങ്ങളുടെ കൂട്ടായ കരുത്തിനേയും സ്വീകാര്യതയേയും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ബ്രാന്‍ഡ് ഐഡിന്റിറ്റി,' ബന്ധന്‍ മുച്വല്‍ ഫണ്ട് സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.