മാരുതി ഒരുക്കുന്നു 5 കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങള്‍

google news
Onam offer

ഓണം ഓഫറുകളുടെ വമ്പന്‍ സമ്മാന പ്രഖ്യാപനം നടത്തി മാരുതി സുസുക്കി. അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഇത്തവണ 'സമ്മാനമഴ' യിലൂടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. ഓരോ ബുക്കിങ്ങിനൊപ്പവും 5000 രൂപ വിലമതിക്കുന്ന ഒരു സ്വര്‍ണനാണയം നേടാനുള്ള അവസരം ഓഗസ്റ്റ് 17 വരെയാണ്.

ആവശ്യക്കാര്‍ ഏറെയുള്ള മാരുതിയുടെ എല്ലാ മോഡലുകള്‍ക്കും വലിയ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ആള്‍ട്ടോ K10ന് 71100, എസ്പ്രസോക്ക് 66100, സ്വിഫ്റ്റിന് 480000, സെലേറിയോക്ക് 72000 എന്നിങ്ങനെ വലിയ കിഴിവുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

55 ഇഞ്ച് 4കെ. എല്‍.ഇ.ഡി ടി.വി, ഇലക്ട്രിക് ഓവന്‍, പ്രീമിയം ട്രോളി ബാഗ് എന്നിവയില്‍ ഏതെങ്കിലും ഒരു സമ്മാനം മാരുതി വാങ്ങുമ്പോള്‍ ലഭിക്കുന്ന പാര്‍ട്ടി ?പോപ്പേഴ്‌സ് പൊട്ടിക്കുമ്പോള്‍ ഉപഭോക്താവിന് ഉറപ്പായും ലഭിക്കുന്നു. 
ഇതിനെല്ലാം പുറമെ, ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകള്‍, കുറഞ്ഞ പലിശ നിരക്ക്, കുറഞ്ഞ ആദ്യ തവണ എന്നീ സൗകര്യങ്ങളും മാരുതിയുടെ ഓണം ഓഫറില്‍ ലഭ്യമാണ്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം