മെ​​ക്‌​​സി​​ക്ക​​ന്‍ റ​​സ്റ്റോ​​റ​​ന്‍റ് ബ്രാൻഡ് ടാ​​ക്കോ​​ബെ​​ല്‍ എക്‌സ്‌ബോസ്സുമായി സഹകരിക്കുന്നു

google news
tacobel
കൊ​​ച്ചി: മെ​​ക്‌​​സി​​ക്ക​​ന്‍ ഇ​​ന്‍സ്പ​​യേ​​ര്‍ഡ് റ​​സ്റ്റോ​​റ​​ന്‍റ് ബ്രാ​​ന്‍ഡാ​​യ ടാ​​ക്കോ​​ബെ​​ല്‍ മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ എ​​ക്‌​​സ്‌​​ബോ​​ക്‌​​സു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്നു.ബ്രാ​​ന്‍ഡി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ മീ​​ഡി​​യ ചാ​​ന​​ലു​​ക​​ള്‍, ടാ​​ക്കോ ബെ​​ല്‍ ആ​​പ്പ്, വ്യ​​ക്തി​​ഗ​​ത​​മാ​​ക്കി​​യ എ​​സ്‌എം​​എ​​സ് എ​​ന്നി​​വ​​യി​​ലൂ​​ടെ എ​​ല്ലാ ആ​​ഴ്ച​​യു​​ടെ​​യും തു​​ട​​ക്ക​​ത്തി​​ല്‍ വി​​ജ​​യി​​ക​​ളെ പ്ര​​ഖ്യാ​​പി​​ക്കും.

അ​​ള്‍ട്ടി​​മേ​​റ്റ് ചീ​​സ് ടാ​​ക്കോ വാ​​ങ്ങു​​മ്പോ​​ള്‍ ഓ​​രോ ഉ​​പ​​ഭോ​​ക്താ​​വി​​നും ആ​​ജീ​​വ​​നാ​​ന്ത വാ​​ലി​​ഡി​​റ്റി​​യു​​ള്ള ഏ​​ജ് ഓ​​ഫ് എം​​പ​​യ​​ര്‍ ഫോ​​ര്‍ പി​​സി ഗെ​​യിം കോ​​പ്പി​​ക​​ള്‍ നേ​​ടാ​​നു​​ള്ള അ​​വ​​സ​​രം ല​​ഭി​​ക്കും.

ജ​​നു​​വ​​രി അ​​വ​​സാ​​നം വ​​രെ എ​​ല്ലാ ആ​​ഴ്ച​​യും 200ല​​ധി​​കം കോ​​പ്പി​​ക​​ള്‍ ന​​ല്‍കു​​മെ​​ന്ന് ബ്രാ​​ന്‍ഡ് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു​​ണ്ടെ​​ന്ന് ഇ​​ന്ത്യ​​യി​​ലെ ടാ​​ക്കോ ബെ​​ല്ലി​​ന്‍റെ എ​​ക്‌​​സ്‌​​ക്ലൂ​​സീ​​വ് ഫ്രാ​​ഞ്ചൈ​​സി ബ​​ര്‍മ​​ന്‍ ഹോ​​സ്പി​​റ്റാ​​ലി​​റ്റി പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് ഡ​​യ​​റ​​ക്ട​​ര്‍ ഗൗ​​ര​​വ് ബ​​ര്‍മ​​ന്‍ പ​​റ​​ഞ്ഞു. 
 

Tags