റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സ്, ലോട്ടസ് ചോക്ലേറ്റ് കമ്പനി ഏറ്റെടുത്തു

google news
റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സ്, ലോട്ടസ് ചോക്ലേറ്റ് കമ്പനി ഏറ്റെടുത്തു

കൊച്ചി: ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡിന്റെ 51% നിയന്ത്രണ ഓഹരി റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സ് ലിമിറ്റഡ് (RCPL) ഏറ്റെടുത്തു. 74 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുത്തത്. ഒപ്പം 25 കോടി രൂപയ്ക്ക് ലോട്ടസിന്റെ മുൻഗണനാ ഷെയറുകളും ഏറ്റെടുത്തു. സെബി ടേക്ക് ഓവർ റെഗുലേഷൻസിന് കീഴിലുള്ള നിർദേശങ്ങൾക്ക് അനുസൃതമായി ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കലും റിലയൻസ് പൂർത്തിയാക്കി. 2023 മെയ് 24 മുതൽ ലോട്ടസിന്റെ മുഴുവൻ നിയന്ത്രണവും റിലയൻസ് ഏറ്റെടുത്തു.

Tags