അര്‍ബന്‍ ലാഡര്‍ കമ്പനി സ്വന്തമാക്കി റിലയന്‍സ്

അര്‍ബന്‍ ലാഡര്‍ കമ്പനി സ്വന്തമാക്കി റിലയന്‍സ്

മുംബൈ: ഫര്‍ണിച്ചര്‍ ഭീമന്മാരായ അര്‍ബന്‍ ലാഡര്‍ ഹോം ഡെക്കോര്‍ സോലൂഷന്‍സിനെ സ്വന്തമാക്കി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ്. 182.12 കോടി രൂപ മുടക്കി അര്‍ബന്‍ ലാഡറിന്റെ 96 ശതമാനം ഓഹരികളും റിലയന്‍സ് സ്വന്തമാക്കി.

2012 ഡിസംബര്‍ 17നാണ് അര്‍ബന്‍ ലാഡര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വില്‍പ്പനയ്ക്കായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിതരണ ശൃംഖലകളും കമ്പനിക്കുണ്ട്.75 കോടി രൂപ കൂടി നിക്ഷേപിച്ച് 2023 ഡിസംബറോടു കൂടി മൊത്തം ഓഹരികളും സ്വന്തമാക്കും