റിലയൻസിന്റെ പുതിയ യൂത്ത് ഫാഷൻ റീട്ടെയിൽ ബ്രാൻഡ് യൂസ്റ്റാ

google news
റിലയൻസിന്റെ പുതിയ യൂത്ത് ഫാഷൻ റീട്ടെയിൽ  ബ്രാൻഡ്  യൂസ്റ്റാ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ റിലയൻസ് റീട്ടെയ്‌ൽ യൂസ്റ്റാ എന്ന, യുവാക്കളെ കേന്ദ്രീകരിച്ചുള്ള പുതിയ ഫാഷൻ ബ്രാൻഡ്  ആരംഭിച്ചു. ഹൈദരാബാദിലെ ശരത് സിറ്റി മാളിൽ യുസ്റ്റായുടെ  ആദ്യ സ്റ്റോർ തുറന്നു.

യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് താങ്ങാനാവുന്ന വിലയിലാണ് യുസ്റ്റായിലെ ഉത്പ്പന്നങ്ങൾ ഒരുക്കിയിരിക്കുന്നത്. ഉദാഹരണത്തിന് എല്ലാ ഉൽപ്പന്നങ്ങൾക്കും,  999,  രൂപയിൽ താഴെയാണ് വില , ഭൂരിഭാഗവും 499 രൂപയിൽ താഴെയാണ്.

 

“ഈ രാജ്യത്തെ യുവാക്കൾക്കൊപ്പം വളരുകയും വികസിക്കുകയും ഒരു യുവ, ചലനാത്മക ബ്രാൻഡാണ് യുസ്റ്റാ. മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ ആവശ്യങ്ങൾ മനസിലാക്കാൻ ഞങ്ങളുടെ ടീം ഇന്ത്യയിലെ യുവതലമുറയ്‌ക്കൊപ്പം തുടർച്ചയായി പ്രവർത്തിക്കും’, റിലയൻസ് റീട്ടെയിൽ ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈൽ പ്രസിഡന്റും സിഇഒയുമായ അഖിലേഷ് പ്രസാദ് പറഞ്ഞു,

 

Reliance Retail launches youth fashion retail format, Yousta