നിഫ്റ്റി 12,800ന് താഴെയെത്തി: സെന്‍സെക്‌സ് 580 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

നിഫ്റ്റി 12,800ന് താഴെയെത്തി: സെന്‍സെക്‌സ് 580 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

ഓഹരി വിപണിയിൽ കനത്ത ഇ‌ടിവ് .തുടർച്ചയായ 4 ദിവസത്തെ നേട്ടത്തിന് ശേഷമാണ് ഐടി, ഫിനാൻഷ്യൽ ഒാഹരികളിൽ ഇടിവ് നേരിടുന്നത്.

സെൻസെക്സ് 580.09 പോയിൻറ് അഥവാ 1.31 ശതമാനം ഇടിഞ്ഞ് 43,599.96 ൽ എത്തി. നിഫ്റ്റി 166.60 പോയിൻറ് അഥവാ 1.29 ശതമാനം ഇടിഞ്ഞ് 12,771.70 ലെത്തി. ഏകദേശം 1179 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1384 ഓഹരികൾ ഇടിഞ്ഞു. 156 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

എസ്ബിഐ, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനത്തോളം താഴ്ന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി സൂചികകള്‍ ഒരുശതമാനം നഷ്ടത്തിലായി. അതേസമയം, ഊര്‍ജം, എഫ്എംസിജി സൂചികകള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.