ആർടെക് റിയൽറ്റേഴ്‌സിൽ നിന്ന് രണ്ട് പുതിയ പ്രോജക്ടുകൾ കൂടി, സന്തോഷം ഇനി ഇരട്ടിയാകും

google news
artech

വീടെന്ന സ്വപ്‌നം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ആഹ്ളാദകരമായൊരു വാർത്ത. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് മനസിനിണങ്ങിയ ഒരു വീട് ഇനിയും സ്വന്തമാക്കാൻ ആയിട്ടില്ലെന്ന സങ്കടം ഇനി വേണ്ട. കേരളത്തിലെ പ്രമുഖ ബിൽഡറായ ആർടെക് റിയൽറ്റേഴ്‌സ് പുതുതായി അവതരിപ്പിക്കുന്ന രണ്ട് ലക്ഷ്വറി റഡിസൻഷ്യൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളാണ് തിരുവനന്തപുരത്ത് ശ്രീകാര്യത്തുള്ള ആർടെക് ലാറ്റിറ്റ്യൂഡ് (K-RERA/PRJ/TVM/123/2023), പട്ടത്തുള്ള ആർടെക് മാർവൽ (KRERA/PRJ/TVM/069/2023) എന്നിവ.

ആർടെക് ലാറ്റിറ്റ്യൂഡ് (K-RERA/PRJ/TVM/123/2023)

തിരുവനന്തപുരത്തെ ആദ്യത്തെ ഹോളിസ്റ്റിക് ലക്ഷ്വറി അപ്പാർട്‌മെന്റ് എന്ന് വിശേഷിപ്പിക്കാവുന്ന ആർടെക് ലാറ്റിറ്റ്യൂഡ് രണ്ട് ടവറുകളിലായി 305 അപ്പാർട്‌മെന്റുകളുള്ള വലിയ പ്രോജക്ടാണ്. പ്രീമിയം ലൊക്കേഷനിൽ പ്രീമിയം ലൈഫ്‌സ്‌റ്റൈലിലുള്ള ഒരു വീട് ആകർഷകമായ വിലയിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഈ പ്രോജക്ട് ഓഫർ ചെയ്യുന്നത്. 1000 സ്‌ക്വയർ ഫീറ്റ് മുതൽ 1820 സ്‌ക്വയർ ഫീറ്റ് വരെയുള്ള 2, 3, 4 ബെഡ്‌റൂം അപ്പാർട്‌മെന്റുകൾ 63 ലക്ഷം മുതൽ 1.14 കോടി രൂപ വരെ നിരക്കിൽ ഇവിടെ ലഭ്യമാണ്. സ്വിമ്മിംഗ് പൂൾ, കോഫി ഷോപ്പ്, എവി റൂം, ജിം, ക്രിക്കറ്റ് നെറ്റ്‌സ്, ഇൻഡോർ ഗെയിംസ്, സോന & സ്പാ സൗകര്യങ്ങൾ ഇവിടെയുണ്ടാകും.

ഹൈഎൻഡ് സൂപ്പർ ലക്ഷ്വറി പ്രോജക്ടാണ് പട്ടത്തിന് സമീപം മരപ്പാലത്തുള്ള ആർടെക് മാർവൽ. 58 ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഇവിടെയുണ്ടാവുക. സ്മാർട്ട് ലൊക്കേഷനിൽ, സ്മാർട്ട് ഡിസൈനിൽ രൂപകൽപന ചെയ്ത ലക്ഷ്വറി ഭവനങ്ങൾ സ്മാർട്ട് വിലയിൽ സ്വന്തമാക്കാൻ ഈ പ്രോജക്ട് അവസരമൊരുക്കുന്നു. 1175 സ്‌ക്വയർ ഫീറ്റ് മുതൽ 1755 സ്‌ക്വയർ ഫീറ്റ് വരെയുള്ള 2, 3 ബെഡ്‌റൂം അപ്പാർട്‌മെന്റുകൾ 79.31 ലക്ഷം രൂപ മുതൽ 1.18 കോടി രൂപ വരെ നിരക്കിൽ ആർടെക് മാർവൽ ലഭ്യമാക്കുന്നു. ചിൽഡ്രൻസ് പ്ലേ ഏരിയ, എസി എവി റൂം, ഗസ്റ്റ് സ്യൂട്ട്, എസി ജിം, എസി മൾട്ടി പർപ്പസ് ഹാൾ, ഇൻഡോർ ഗെയിംസ് റൂം എന്നിവ ഇവിടെയുണ്ടാകും.

'71 പ്രൊജക്ടുകൾ. 5000 ലേറെ സംതൃപ്തരായ ഉപഭോക്താക്കൾ. കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ സാന്നിധ്യം. ആർടെക് റിയൽറ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഉപഭോക്താവിന്റെ താല്പര്യമാണ് പ്രധാനം' കമ്പനി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ് അശോക് വെളിപ്പെടുത്തുന്നു. ബിൽഡിംഗ് ഹാപ്പിനെസ് എന്ന ടാഗ് ലൈനിലൂടെ ആർടെക് ഉറപ്പേകുന്നതും അതുതന്നെ. 'എല്ലാ ആർടെക് പ്രോജക്ടുകളും റെറ നിബന്ധനകൾ കർശനമായി പാലിച്ചാണ് ഞങ്ങൾ പൂർത്തിയാക്കുന്നത്. അതുകൊണ്ട് തന്നെ ഗുണമേന്മയിൽ തെല്ലും വിട്ടുവീഴ്ചയില്ല.' കമ്പനി ജനറൽ മാനേജർ വിനോദ് ജി. നായർ വ്യക്തമാക്കുന്നു.

ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക - 9847 600 600

Tags