സ്ഥിതി രൂക്ഷം; സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1403 ആയി

സ്ഥിതി രൂക്ഷം; സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1403 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1403 ആയി. കഴിഞ്ഞ ദിവസം 204 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച 133 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്.

ബുധനാഴ്ച 90 പേര്‍ക്കും തിങ്കളാഴ്ച 35 പേര്‍ക്കും ചൊവ്വാഴ്ച 68 പേര്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

ശനിയാഴ്ച സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 17 ആയിരുന്നു. വെള്ളി-27, വ്യാഴം 14 എന്നിങ്ങനെയാണ് മുന്‍ ദിനങ്ങളിലെ സമ്ബര്‍ക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേര്‍ക്ക് രോഗമുക്തി. രണ്ട് മരണം റിപ്പോര്‍ട്ട്‌ ചെയ്തു.

ഇന്ന് രോഗമുക്തിനേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് - തിരുവനന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം മൂന്ന്,തൃശ്ശൂര്‍ 17, പാലക്കാട് ഏഴ്, മലപ്പുറം 15, കോഴിക്കോട് നാല്, കണ്ണൂര്‍ ഒന്ന്.