കോഴിക്കോട് നഗരത്തിൽ പിക്കപ്പ് വാനിൽനിന്ന് 30 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു; രണ്ടുപെട്ടികളിലായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയനിലയിലായിരുന്നു കഞ്ചാവ്

google news
kozhikode

കോഴിക്കോട്:  പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തുനിന്നാണ് പിക്കപ്പ് വാനില്‍നിന്ന് 30 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.

enlite ias final advt

വാഹനത്തില്‍ മത്സ്യം സൂക്ഷിക്കുന്ന രണ്ടുപെട്ടികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയനിലയിലായിരുന്നു.

നിലമ്പൂർ ചുങ്കത്തറയിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് അപകടം; ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിനിടെ, കഞ്ചാവ് പിടികൂടിയ വിവരമറിഞ്ഞ് സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടി. ജില്ലയില്‍ നിപ പ്രോട്ടക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പോലീസെത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം