6 വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കുഴൽക്കിണറിൽ തള്ളി

crime
 

വീടിനു പുറത്ത് കളിച്ചു കൊണ്ട് നിന്ന 6 വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ  സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഉത്തർ പ്രദേശിലാണ് സംഭവം. പീഡിപ്പിച്ച ശേഷം മൃതദേഹം കുഴൽക്കിണറിൽ തള്ളുകയായിരുന്നു.

തിങ്കളാഴ്ചയാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടികാട്ടി കുടുംബം പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ, ചൊവ്വാഴ്ച രാവിലെ ആളുകൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടർന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചു.