ബ്ലൂ ഫിലിം നിർമ്മാണം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും

document

 അശ്ലീല ചിത്രത്തിൽ യുവതി യുവാക്കളെ കബളിപ്പിച്ച്  അഭിനയിപ്പിച്ച കേസിൽ 'യെസ്മ'  എന്ന ഒ.ടി. ടി പ്ലാറ്റ്ഫോമിന്റെ നിർമ്മാതാവും സംവിധായകയുമായ ലക്ഷ്മി ദീപ്തയെയും C. E. O ആയA. L. എബിസൺ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ബഹുമാനപെട്ട തിരുവനന്തപുരം ജില്ല കോടതി തള്ളി ഉത്തരവായി.ഗവൺമെന്റിനോടൊപ്പം കക്ഷി ചെർന്നു അസ്സൽ വാദി അഡ്വക്കേറ്റ് ദീപക് ട്വിങ്കിൾ സനൽ വഴി കക്ഷി ചേർന്ന് ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ വിഷ്ണുവിന് മുമ്പാകെ നടത്തിയ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജാമ്യ ഹർജി തള്ളി ഉത്തരവായത്. പ്രതികൾക്കെതിരെ കോവളം പോലീസ് ഇന്ത്യൻ പീനൽ കോഡ് 468 (വ്യാജ എഗ്രിമെൻറ് നിർമ്മിക്കുക) 471 (യഥാർത്ഥമാണെന്ന് രീതിയിൽ വ്യാജ എഗ്രിമെന്റ് ഉപയോഗിക്കുക) 420 (ചതിക്കുക വഞ്ചിക്കുകയും ചെയ്യുക)354 (സ്ത്രീയെ മാനഭംഗപെടുത്തണമെന്ന് ഉദ്ദേശത്തോടുകൂടി ബലപ്രയോഗം നടത്തുക) 354 (B)വസ്ത്രം അഴിക്കുന്നതിനു വേണ്ടി സ്ത്രീയെ ആക്രമിക്കുക,506 (ഭീഷണി പ്പെടുത്തുക )34( പരസ്പരം ഉത്സാഹികളായി പ്രവർത്തിക്കുക)എന്നീ വകുപ്പുകൾ ആണ് ചേർത്തത്.

document

document

document


ആരോപണം ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ചാണ് ജില്ലാ കോടതി ജാമ്യം നിരസിച്ചത്.പ്രതികളെ ജാമ്യത്തിൽ സ്വതന്ത്രരാക്കിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.തെളിവ് ശേഖരണത്തിന് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി