തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ

rape
 


തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. വർക്കല വെട്ടൂർ സ്വദേശി അരുൺകുമാർ(28) ആണ് പിടിയിലായത്. 

പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയിയ ശേഷം പീഡിപ്പിക്കുകയായിരിന്നുവെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 25 ന് വർക്കല സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. 

തുടർന്ന് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.