കർണാടകയിലെ ഉഡുപ്പിയിൽ അമ്മയും മൂന്നുമക്കളും കൊല്ലപ്പെട്ട നിലയിൽ

google news
crime scene

manappuram 1
ഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ അമ്മയും മൂന്നുമക്കളും കൊല്ലപ്പെട്ട നിലയിൽ. ഹസീന (46), മക്കളായ അഫ്നാൻ (23), ഐനാസ് (21) അസീം (12) എന്നിവരാണ് മരിച്ചത്. ഇവരുടെ മുത്തശ്ശിക്കും ഗുരുതരമായി പരിക്കേറ്റു.

മാൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഡുപ്പി കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് അമ്മയും മൂന്ന് മക്കളുമടക്കം നാലു പേരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 നും ഒമ്പതിനും ഇടയിലാണ് സംഭവം. ഹസീനയേയും രണ്ട് മക്കളെയും വീടനകത്തുവെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്.

പുറത്തു കളിക്കുകയായിരുന്ന അസീം ബഹളം കേട്ട് ഓടിയെത്തിയപ്പോൾ കുട്ടിക്കും കുത്തേറ്റു. പ്രദേശവാസികളായ ചിലരും ഹസീനയുടെ മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു