പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവും സംഭവത്തിനു കൂട്ടു നിന്ന പിതാവും അറസ്റ്റിൽ. പുനലൂർ സ്വദേശി പ്രകാശ് (18), അച്ഛൻ ഗണേശൻ (44) എന്നിവരെയാണ് വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.
മേയ് 31 മുതൽ 17കാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗണേശൻ താമസിക്കുന്ന തെങ്കാശി കടയം ധർമപുരി ചമ്പൻകുളം കടത്തറ കാടിനോട് ചേർന്നുള്ള സ്ഥലത്ത് പെൺകുട്ടി ഉള്ളതായി കണ്ടെത്തി. തുടർന്ന് ജൂൺ രണ്ടിന് കാട്ടിനുള്ളിൽ നിന്നും ഇവരെ കണ്ടെത്തി. എന്നാൽ യുവാവ് ഓടി രക്ഷപ്പെട്ടു. ഇൻസ്റ്റഗ്രമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
Read More:സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
പെൺകുട്ടിയെ വെച്ചൂച്ചിറ സ്റ്റേഷനിലെത്തിച്ച് മൊഴിരേഖപ്പെടുത്തി. പിന്നീട് ഗണേശനെ കടത്തറ കാടിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിലെ ഷെഡിൽ നിന്നും പൊലീസ് പിടികൂടി. ആര്യങ്കാവ് ഗിരിജൻ കോളനിയിലെ വീട്ടിൽ നിന്നാണ് പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം