കാസർകോട് : കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ. ഇഫ്തിഖർ അഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാർഥിനികൾ. പരീക്ഷയ്ക്കിടെ തല കറങ്ങിയ വീണ വിദ്യാർഥിനിയോട് ഉൾപ്പെടെ ഡോ. ഇഫ്തിഖർ ലൈംഗികാതിക്രമം കാട്ടിയയെന്ന് എംഎ ഇംഗ്ലിഷ് ഒന്നാം വർഷ വിദ്യാർഥികളാണ് പരാതി നൽകിയത്. ലൈംഗികാതിക്രമം നടത്തിയ 31 സംഭവങ്ങൾ എടുത്തുപറയുന്ന, ഏഴു പേജുള്ള ദീർഘമായ പരാതിയിൽ ക്ലാസിലെ 41 വിദ്യാർഥികളിൽ 33 പേരും ഒപ്പിട്ടിട്ടുണ്ട്. നവംബർ 15 ന് നൽകിയ പരാതി സർവകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിക്ക് (ഐസിസി) കൈമാറി.
പരാതി ഐസിസിയുടെ പരിഗണനയിലാണെന്നും ഈ ഘട്ടത്തിൽ പ്രതികരിക്കുന്നില്ലെന്നും സർവകലാശാലയിലെ വൈസ് ചാൻസലർ ഇൻ ചാർജ് പ്രഫ. കെ.സി.ബൈജു വ്യക്തമാക്കി. അന്വേഷണവിധേയമായി ഇഫ്തിഖർ അഹമ്മദിനെ സസ്പെൻഡ് ചെയ്യുകയോ മറ്റു നടപടികൾ കൈക്കൊള്ളുകയോ ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
അതേസമയം, എല്ലാ അതിർവരമ്പുകളും ലംഘിച്ചതോടെയാണ് ഇഫ്തിഖറിനെതിരെ പരാതി നൽകാൻ തീരുമാനിച്ചതെന്ന് വിദ്യാർഥിനികൾ വ്യക്തമാക്കി. ക്ലാസിൽ ഇംഗ്ലിഷ് കവിതകൾ വ്യാഖ്യാനിക്കുന്നതിനിടെ അധ്യാപകൻ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ നടത്താറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും വിദ്യാർഥിനികൾ പറയുന്നു. കഴിഞ്ഞ 13–ാം തീയതി ക്ലാസിൽ തലകറങ്ങി വീണ വിദ്യാർഥിനിയോടും ഇഫ്തിഖർ മോശമായി പെരുമാറിയതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചെന്നും അവർ വ്യക്തമാക്കി.
read also:സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം : എസ്. സി. /എസ്. ടി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പരാതി നൽകിയതിനു പിറ്റേന്ന്, വിദ്യാർഥികളുമായി നേരിട്ട് ഇടപെടുന്നതിൽനിന്ന് ഇഫ്തിഖറിനെ വിലക്കിക്കൊണ്ട് ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ. ആശ ഒരു കുറിപ്പു കൈമാറിയിരുന്നു. ഒരു വാട്സാപ് ഗ്രൂപ്പിൽ ഇഫ്തിഖർ തന്നെ അതു പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഗുരുതരമായ പരാതി ഉയർന്നിട്ടും ഇഫ്തിഖറിനെ സസ്പെൻഡ് ചെയ്യാനോ ഡിപ്പാർട്ട്മെന്‍റിൽ പ്രവേശിക്കുന്നത് വിലക്കാനോ തയാറാകാത്തതില്‍ വിദ്യാർഥികൾ അതൃപ്തരാണ്.
വിദ്യാർഥിനികൾ നൽകിയ പരാതി പൊലീസിന് കൈമാറാത്തത് ദുരൂഹമാണെന്ന് കോൺഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എൻഎസ്.യു.ഐ കുറ്റപ്പെടുത്തി. ഐസിസിയുടെ കാര്യക്ഷമതയുടെ കാര്യത്തിലുള്ള ആശങ്കയും എൻഎസ്‍യുഐ നേതാക്കൾ പങ്കുവച്ചു. എസ്എഫ്ഐ, എബിവിപി, എംഎസ്എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും ഇഫ്തിഖറിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു