മക്കളെ കൊലപ്പെടുത്തി ദമ്പതികളുടെ ആത്മഹത്യ; മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെ,അന്വേഷണം ഊർജിതമാക്കി പോലീസ്

google news
suicide

കണ്ണൂര്‍: പാടിയോട്ടുചാല്‍ വാച്ചാലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദ അന്വേഷണത്തിന് പോലീസ്. മൂന്ന് കുട്ടികളുടേയും ശരീരത്തില്‍ രാസവസ്തു കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്.  ഉറക്ക ഗുളികയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.എന്നാല്‍ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ വസ്തു വിഷമാണോ എന്നത് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ആന്തരിക അവയവങ്ങളുടെ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മൂത്ത മകന്‍ സൂരജിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകള്‍ കണ്ടെത്തിയതും സംശയമുയര്‍ത്തുന്നു. സൂരജിനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് റിപ്പോർട്ടിൽ പറയുന്നു. 


മൂളപ്ര വീട്ടില്‍ ഷാജി (42), ഭാര്യ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിന്‍ (8), സുരഭി (ആറ്) എന്നിവരാണ് മരിച്ചത്. ഷാജിയും ശ്രീജയും മുറിക്കകത്തെ ഒരേ ഫാനില്‍ തൂങ്ങി മരിച്ച നിലയിലും കുട്ടികളുടെ മൃതദേഹങ്ങള്‍ ഏണിപ്പടിയില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.

ശ്രീജയുടെ രണ്ടാം ഭര്‍ത്താവാണ് ഷാജി. കുട്ടികളെ കൊന്ന് തങ്ങളും മരിക്കുകയാണെന്ന് ബുധനാഴ്ച രാവിലെ ആറിന് ശ്രീജ ചെറുപുഴ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് പറഞ്ഞിരുന്നു. പോലീസ് ഉടന്‍ നാട്ടുകാരെ വിവരമറിയിച്ച് പിന്നാലെ എത്തിയപ്പോഴേക്കും എല്ലാവരും മരണപ്പെട്ടിരുന്നു. 

Tags