കൊച്ചി∙ കൊച്ചിയിലെ മസാജിങ് സെന്ററുകളിലും സ്പാകളിലും പൊലീസിന്റെ മിന്നൽ പരിശോധന. ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകമെന്ന പരാതിയിലാണ് നടപടി. പാലാരിവട്ടത്ത് 19 സ്ഥലങ്ങളിലും തേവരയിൽ 9 ഇടങ്ങളിലും പരിശോധന നടത്തി. 50ലേറെ സെന്ററുകളിലാണ് പരിശോധന നടത്തുന്നുന്നത്.
പരിശോധനയിൽ ജീവനക്കാരിലധികവും യോഗ്യതയില്ലാത്തവരെന്ന് കണ്ടെത്തിയെന്നാണ് വിവരം. രണ്ടുമാസം മുൻപും പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് ഇന്നു പരിശോധന നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു