അഞ്ച് വയസ്സുകാരന് ക്രൂരമര്‍ദ്ദനം; പിതൃസഹോദരന്‍ കസ്റ്റഡിയില്‍

അഞ്ച് വയസ്സുകാരന് ക്രൂരമര്‍ദ്ദനം; പിതൃസഹോദരന്‍ കസ്റ്റഡിയില്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ ഉണ്ടപ്ലാവില്‍ അസം സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദനം. പിതൃ സഹോദരനാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവുമുണ്ട്.

അതേസമയം, കുട്ടി അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിതൃ സഹോദരനെ തൊടുപുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.