×

കാറില്‍ വിദേശ മദ്യവും കഞ്ചാവും; വയനാട്ടില്‍ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

google news
foreign liquor and marijuana in car Three people arrested

സുല്‍ത്താന്‍ബത്തേരി: അനധികൃതമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും കഞ്ചാവുമായി സ്ത്രീയടക്കം മൂന്ന് പേര്‍ പിടിയില്‍. ചാവക്കാട് സ്വദേശികളായ കെ.എ. സുഹൈല്‍ (34), സി.എസ്. അനഘ് കൃഷ്ണ (27), സി.എസ്. ശിഖ (39) എന്നിവരെയാണ് പിടികൂടിയത്.


മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് മൂവര്‍ സംഘം പിടിയിലായത്. സംഘത്തില്‍ നിന്ന് 97.25 ഗ്രാം കഞ്ചാവും, അഞ്ച് കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പൊലീസ് പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച ഡി.എല്‍-1 സി.ടി 4212 എന്ന രജിസ്ട്രേഷന്‍ നമ്ബറിലുള്ള വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.   
 
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക