×

മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലം​ഗ​സം​ഘം പൊ​ലീ​സ് പി​ടിയിൽ

google news
b

പ​ത്ത​നാ​പു​രം: മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലം​ഗ​സം​ഘ​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടി. നെ​ടു​മ്പ​റ​മ്പ് ഷൈ​നി​ഭ​വ​നി​ൽ തോ​മ​സി​നെ​യാ​ണ്​(47) നാ​ലം​ഗ​സം​ഘം ആ​ക്ര​മി​ക്കു​ക​യും മൂ​ക്കി​ന്‍റെ പാ​ലം അ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യും ചെ​യ്ത​ത്. 

കു​ണ്ട​യം ആ​ല​വി​ള മ​രു​തി​വി​ള കി​ഴ​ക്കേ​തി​ൽ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റെ​ജി (39), സ​ജി ഭ​വ​നി​ൽ ന​ജീ​ബ് (43), സ​ഹോ​ദ​ര​ൻ ഷാ​ജ​ഹാ​ൻ (47), പു​ത്ത​ൻ​വീ​ട്ടി​ൽ ദി​നീ​ഷ് (52) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 

പ​ത്ത​നാ​പു​രം ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ൻ ലൂ​യി​സ്, എ​സ്.​ഐ ശ​ര​ലാ​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​ഷ്ണു, ബോ​ബി​ൻ, രാ​ജീ​വ്, രാ​ജേ​ഷ്, ഷ​ഹീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.നാ​ലു​പേ​രും മു​മ്പും കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക