×

വിവാഹ വാഗ്ദാനം നൽകി പീഡനം, പിൻമാറിയതോടെ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ

google news
arrested
ഇടുക്കി: കട്ടപ്പനയിൽ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയ പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

2022 ജൂണിലാണ് ഇരുപത്തിയൊന്നുകാരനായ എമിൽ വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ  പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പലതവണ ഇതാവർത്തിച്ചു. അടുത്തിടെ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് യുവതി വിഷം കഴിച്ചത്. പീഡിപ്പിക്കപ്പെട്ടപ്പോൾ പെൺകുട്ടിയുടെ പ്രായം 17 വയസ് ആയിരുന്നതിനാൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.  

Read more :

1. 4 ലക്ഷത്തിലധികം ഇലക്ട്രിക് ത്രീ-വീലറുകളുടെ വില്പനയുമായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ഇന്ത്യയില്‍ ഒന്നാമത്

പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.

. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം

രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്

നിരത്തുകളിൽ ചീറിപ്പായാൻ പുത്തൻ EV9 ഉടനെത്തുമെന്ന് കിയ

Tags