കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരെ അതിക്രമം; സംഭവം തലസ്ഥാനത്ത്

google news
bus

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരെ അതിക്രമം. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) ആണ്.


തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിക്കുനേരേയായിരുന്നു പ്രതിയുടെ അതിക്രമം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും ഇടപെട്ട് ഇയാളെ ബാലരാമപുരം പോലീസിന് കൈമാറി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags