ലക്നൗ: ഭാര്യയുടെ തല അറുത്തെടുത്ത് അതുമായി റോഡിലൂടെ നടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസം മുമ്ബ് ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ചിലർ മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ പകർത്തിയത് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറലോകം അറിഞ്ഞത്. അന്നു തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു കൈയില്‍ കത്തിയും മറ്റൊരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തലയുമായാണ് ഉത്തര്‍പ്രദേശിലെ ബരാബങ്കി സ്വദേശിയായ അനില്‍ എന്നയാള്‍ റോഡിലൂടെ നടന്നത്. കല്‍പ്പണിക്കാരനായ ഇയാള്‍ എട്ട് വർഷം മുമ്ബാണ് വിവാഹിതനായത്. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം ഭാര്യയുമായി വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. ഇതിനിടെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അവരുടെ അടുത്ത് പോയി ഉപദ്രവിക്കുകയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. തുടർന്ന് അറുത്തെടുത്ത തലയുമായി ഇയാള്‍ റോഡിലൂടെ നടന്നു. മറുകൈയില്‍ ഭാര്യയുടെ കഴുത്തറുക്കാൻ ഉപയോഗിച്ചിരുന്ന കത്തിയും നീട്ടിപ്പിടിച്ചിരുന്നു. വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവരടക്കം റോഡിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്നവര് നടുക്കുന്ന ഈ കാഴ്ച കണ്ട് സ്തബ്ധരായി. ഇയാളെ പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്.
Read more :
- എക്സാലോജിക്ക് വിഷയത്തിൽ പ്രതികരിച്ചത് പിണറായിയുടെ പേര് വന്നതിനാൽ, വീണയുടെ കാര്യത്തില്‍ മറുപടി പറയേണ്ട കാര്യമില്ല: എം.വി. ഗോവിന്ദൻ
- മസാല ബോണ്ട് കേസിൽ ഒരിക്കലെങ്കിലും ഇ.ഡിക്ക് മുന്നിൽ ഹാജരായിക്കൂടേയെന്ന് തോമസിനോട് ഹൈക്കോടതി
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
സമാനമായ സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബംഗാളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗൗതം ഗുഛൈത് എന്ന 40 വയസുകാരനാണ് ഭാര്യയുടെ തല അറുത്തെടുത്ത് നാട്ടിലെ ഒരു ബസ് സ്റ്റാൻഡിന് സമീപം എത്തിയത്. ഒരു കൈയില്‍ ഭാര്യയുടെ തലയും മറുകൈയില്‍ കത്തിയുമായി നിന്ന് ഇയാള്‍ തനിക്ക് ചുറ്റും കൂടിയ ആളുകളോട് ആക്രോശിക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവര്‍ ഇത് മൊബൈല്‍ ക്യാമറകളില്‍ ചിത്രീകരിച്ചു. ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങളുടെ പേരാലാണ് ഈ കൊലപാതകവുമെന്നാണ് വിവരം. അതേസമയം നേരത്തെ ഒരിക്കല്‍ ഇയാള്‍ കൊല്‍ക്കത്ത മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടില്‍ അകപ്പെട്ടിട്ടുണ്ടെന്നും അന്നു മുതല്‍ മാനസിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക