കെ.എസ്.ആർ.ടി.സി ബസിൽ നഗ്നത പ്രദർശനം ; ഹയർസെക്കൻഡറി അധ്യാപകൻ അറസ്റ്റിൽ
Nov 16, 2023, 14:24 IST

കോഴിക്കോട: കെ.എസ്.ആർ.ടി.സി ബസിൽ നഗ്നത പ്രദർശനം നടത്തിയ ഹയർസെക്കൻഡറി അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കിനാലൂർ കുറുമ്പൊയിൽ ഷാനവാസ് എന്നയാളാണ് അറസ്റ്റിലായത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. യാത്രക്കാരിയായ വിദ്യാർഥിനയുടെ പരാതിയിൽ താമരശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
യാത്രക്കാർ ഇടപെട്ട് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്തു. പോക്സോ അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു