കോഴിക്കോട്: കൊയിലാണ്ടി സബ് ജയിലില്‍നിന്ന് റിമാന്‍ഡ് പ്രതി തടവുചാടി. മോഷണക്കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്വദേശി അനസാണ് ഞായറാഴ്ച രാവിലെ ജയില്‍ ചാടിയത്.
പ്രഭാത കര്‍മങ്ങള്‍ നിർവഹിക്കുന്നതിനായി പുറത്തിറക്കിയ സമയത്ത് പുറകിലെ മതിലുവഴിയാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് പോലീസ് പറയുന്നത്. ബാലുശ്ശേരി പോലീസാണ് മോഷണക്കേസില്‍ ഇയാളെ പിടികൂടിയത്.
പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ജനറേറ്ററിന്റെ കോപ്പര്‍ കമ്പികള്‍ മോഷ്ടിച്ച കേസിലാണ് അനസിനെ പോലീസ് അറസ്റ്റ് ചെയ്തത്.സമീപ പ്രദേശങ്ങളില്‍ പോലീസും ജയില്‍ അധികൃതരും ചേര്‍ന്ന് ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് സ്‌റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം