×

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

google news
rape
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പേരൂർക്കട അമ്പലമുക്ക് കൈക്കോട്ടും വൃന്ദാവൻ ഗാർഡൻസിൽ ശ്രീകണ്ണൻ (46) ആണ് അറസ്റ്റിലായത്. വിളപ്പിന്‍ശാല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

2023 ജൂണിലായിരുന്നു കേസിനാസ്പമായ സംഭവം.  കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തിനെ കുറിച്ചുള്ള കൊണ്‍സിലിങ്ങിലാണ് അതിക്രമത്തിനെ കുറിച്ച്‌ പുറംലോകം അറിയുന്നത്.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും കേസ് പോലീസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Read More...