×

ഫെയ്‌സ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിന്റെ മകനെ വെടിവച്ച് കൊലപ്പെടുത്തി

google news
IVA

മുംബൈ: ഫെയ്‌സ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിന്റെ മകനെ വെടിവച്ച് കൊലപ്പെടുത്തി. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് വിനോദ് ഗൊസാൽക്കറുടെ മകൻ അഭിഷേക് ആണ് കൊല്ലപ്പെട്ടത്. അഭിഷേകിനൊപ്പം ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തിരുന്നയാൾ അഭിഷേകിനെ കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു.


മൗറിസ് ഭായ് എന്നയാളുടെ ഓഫിസിൽ വച്ചാണ് സംഭവമെന്നാണു റിപ്പോർട്ട്. അഭിഷേകും ഇയാളും തമ്മിലുള്ള പ്രശ്‌നങ്ങൾ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടർന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരിപാടിക്കിടെ മൗറിസ് ഭായിയാണ് അഭിഷേകിനെ വെടിവച്ചു കൊന്നതെന്നാണു റിപ്പോർട്ട്. സംഭവങ്ങൾ മുഴുവൻ ഫെയ്‌സ്ബുക്കിൽ ലൈവായി പോയിരുന്നു.

മൗറിസ് ഭായ് സ്വയം വെടിവയ്ക്കുന്നതിന് മുമ്പ് ഘോഷാൽക്കറെ വെടിവച്ചതായും സംഭവം മുഴുവൻ ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്തതായും പറയുന്നു.

ഏകനാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ മഹാരാഷ്ട്രയിൽ ആരും സുരക്ഷിതരല്ലെന്ന് ഉദ്ധവ് സേന വക്താവ് ആനന്ദ് ദുബെ പറഞ്ഞു. "ഒരു ജനപ്രതിനിധി സുരക്ഷിതനല്ലെങ്കിൽ പിന്നെ പൊതുജനങ്ങളുടെ അവസ്ഥ എന്തായിരിക്കും? സർക്കാർ ഭയത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണോ? സർക്കാർ മസിൽമാൻമാരെ വളർത്തുകയാണെന്ന് സഞ്ജയ് റാവത്ത് പറയുന്നു. 

 

Tags